എല്ലാ വാർത്താവിനിമയ ഉപഗ്രഹങ്ങളും സൗര ഊർജ്ജത്തിലാണ് പ്രവർത്തിക്കുന്നത് . ചില ഡീപ് സ്പേസ് പ്രോബുകളിൽ റേഡിയോ ഐസോടോപ്പ് തെർമോ എലെക്ട്രിക്ക് ജനറേറ്ററുകൾ ഉപയോഗിക്കുന്നുണ്ട് . പക്ഷെ ചില സൈനിൿ ഉപഗ്രഹങ്ങൾ ചെറു ആണവ റീയാക്റ്ററുകളാൽ ആണ് പ്രവർത്തിപ്പിക്കപ്പെട്ടിരുന്നത് . ഇത്തരം ഉപഗ്രഹങ്ങൾ ഇപ്പോഴും ഭൂമിയെ വലംവാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇല്ല . പക്ഷെ നൂറുകണക്കിന് സൈനിക ഉപഗ്രഹങ്ങൾ ഭൂമിയെ വലം വെക്കുന്നുണ്ട് . അവയിൽ ചിലതു ആണവ ശക്തികൊണ്ടാണ് പ്രവർത്തിക്കാനുളള സാധ്യത തള്ളിക്കളയാനാവില്ല . ഈ അടുത്തകാലത്ത് വായിച്ച ഒരു ആർട്ടിക്കിൾ പ്രകാരം പ്രവർത്തനക്ഷമമായതോ അല്ലാത്തതോ ആയ 30 ആണവ ഉപഗ്രഹങ്ങൾ ഇപ്പോഴും ഭൂമിയെ വലം വെക്കുന്നുണ്ട്.
റഷ്യയും U S ഉം മാത്രമാണ് ആണവ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുള്ളത് . റഷ്യ മുപ്പതിലേറെ ആണവ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു . US വിക്ഷേപിച്ച ആണവ ഉപഗ്രഹങ്ങളുടെ എന്നതിൽ വലിയ കൃത്യത ഇല്ല .
സോവ്യറ്റ് യൂണിയന്റെ RORSAT ( Radar Ocean Reconnaissance Satellite ) ശ്രേണിയിൽ പെട്ട ഉപഗ്രഹങ്ങളാണ് ഏറ്റവും വലിയ ഫിഷൻ റീയാക്റ്ററുകൾ ഉപയോഗിച്ചിരുന്നത് . അവ 10 കിലോവാട്ട് വരെ വൈദ്യുത ഉല്പാദന ശേഷിയുള്ള റീയാക്റ്ററുകൾ ഉപയോഗിച്ചിരുന്നു .൯൦ ശതമാനം വരെ സമ്പുഷ്ടീകരിച്ച ഇറാനിയം 235 ഉപയോഗിക്കുന്ന ബി ഇ എസ്- 5 എന്ന പേരുള്ള ആണവ റീയാക്റ്ററുകളാണ് സോവ്യറ്റ് യൂണിയന്റെ RORSAT ഉപഗ്രഹങ്ങൾ ഉപയോഗിച്ചിരുന്നത് . ആണവ ബോംബുകളിൽ ഉപയോഗിക്കുന്ന തലത്തിലുള്ള യൂറേനിയമായിരുന്നു ഈ റീയാക്റ്ററുകളുടെ ഊർജ്ജ സ്രോതസ്സ്. സാങ്കേതികമായി ഫാസ്റ്റ് ന്യൂട്രോൺ റിയാക്റ്ററുകളായിരുന്നു അവ.ഇത്തരത്തിൽ ഒരു റീയാക്റ്റർ വഹിക്കുനന് ഒരുപഗ്രഹം ക്യാനഡയ്ക്ക്മുകളിൽ വച്ച് തകരുന്നു റേഡിയോ ആക്റ്റീവ് ധൂളികൾ ഭൂമിയിൽ പതിച്ചപ്പോഴാണ് ഇത്തരം ഉപഗ്രഹങ്ങളുടെ അസ്തിത്വം സോവ്യറ്റ് യൂണിയൻ അംഗീകരിച്ചത് .ടോപ്പാസ് ( TOPAZ ) എന്ന പേരുള്ള കൂടുതൽ കരുത്തുറ്റ ഒരു ഉപഗ്രഹ ആണവ റീയാക്റ്ററും സോവ്യറ്റ് യൂണിയൻ വികസിപ്പിച്ചിരുന്നു .
സോവ്യറ്റ് യൂണിയന്റെ അത്രയും ന്യൂക്ലിയർ റീയാക്റ്ററുകൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചില്ലെങ്കിലും ഉ എസ് ഉം ബഹിരാകാശ ന്യൂക്ലിയർ റീയാക്റ്ററുകൾ വികസിപ്പിച്ചിട്ടുണ്ട് .SNAP-10A (Systems for Nuclear, Auxiliary Power) എന്ന ഉപഗ്രഹ ആണവ റിയാക്റ്ററാണ് അറുപതുകളിൽ അമേരിക്ക പരീക്ഷിച്ചത് . ഈ റീയാക്റ്ററുകൾ ഉപയോഗിച്ചുള്ള ഏതാനും ഉപഗ്രഹങ്ങൾ അവർ വിക്ഷേപിച്ചുവെങ്കിലും , പിന്നീട് അവർ ആണവ റീയാക്റ്ററുകളാണ് പ്രവർത്തിപ്പിക്കുന്ന ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടില്ല എന്ന് പരസ്യമായി അവർ പറയുന്നത് . പക്ഷെ US ഇന്റെ ചില സൈനിക ഉപഗ്രഹങ്ങളെങ്കിലും ഇപ്പോഴും ചെറു ആണവ റീയാക്റ്ററുകളാൽ പ്രവർത്തിപ്പിക്കപ്പെടാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനാവില്ല . സൈനിക ഉപഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ എല്ലാരാജ്യങ്ങളുടെയും പരമരഹസ്യങ്ങളാണ് .
===
ചിത്രം : സോവ്യറ്റ് യൂണിയന്റെ ടോപ്പാസ് ഉപഗ്രഹ ആണവ റീയാക്റ്റർ: ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്