കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നുവല്ലൊ ആരോഗ്യമുള്ള ഒരാൾ ഉറക്കത്തിൽ 5 ഘട്ടങ്ങളിലൂടെ കടന്നുപോകുമെന്ന്.,
😴പിരിമുറക്കം അയഞ്ഞുവരുന്നതാണ് ഉറക്കത്തിന്റെ തുടക്കം.ഈ സമയത്ത് ശബ്ദവും മറ്റു ബാഹ്യസ്വാധീനങ്ങളും വിസ്മരിക്കപ്പെടും.മസ്തിഷ്കം ആൽഫാ തരംഗങ്ങൾ പുറപ്പെടുവിക്കും.ഒരു നിശ്ചിത കാര്യത്തെക്കുറിച്ചുള്ള ചിന്തയൊക്കെ ഉണ്ടെങ്കിൽ അതൊക്കെ ഇല്ലാതാവും. അന്നത്തെ ദിവസത്തെ അനുഭവങ്ങൾ മനസിലൂടെ കടന്നുവരും.പേശികൾ അയഞ്ഞ് ശരീരതാപനില കുറഞ്ഞ് ഹൃദയമിടിപ്പ് പതുക്കെയാവും.
😴 രണ്ടാം ഘട്ടത്തിൽ 10 മുതൽ 30 മിനിറ്റുവരെയുള്ള സമയത്ത് ഡൽറ്റാ തരംഗങ്ങളാണ് ഉണ്ടാവുന്നത്.ലഘുതരംഗ നിദ്രാഘട്ടമാണിത്.പേശികൾ ഒന്നുകൂടി അയഞ്ഞ് താപനില വീണ്ടും കുറയും.രോഗപ്രതിരോധ പ്രവർത്തനം തുടങ്ങുന്നു.ഗ്രന്ഥികൾ വളർച്ചാ ഹോർമോണുകൾ പുറപ്പെടുവിക്കും.കുഴപ്പമുള്ള പേശികൾക്ക് രക്തചംക്രമണം കൂടുതലായി പോകും.പൂർണ്ണമായ നിദ്രാ വേളയാണിത്.
😴 മൂന്നാം ഘട്ടത്തിൽ ഉപാപചയനിരക്ക് ഏറ്റവും കുറവാകും.അതിഗാഢനിദ്രയായി. ഉറക്കത്തിന്റെ ഏതു ഘട്ടത്തിലും സംസാരമുണ്ടാവാം.
😴 നാലാം ഘട്ടമെന്നത് ആദ്യത്തെ REM നിദ്രാവേളയിലേക്ക് കടക്കുന്നു.ഉണരാൻ പോകുമ്പോഴുള്ള ഹ്രസ്വതരംഗങ്ങൾ ഉണ്ടാകുന്നു.പേശികൾ പൂർണമായി അയഞ്ഞ് കണ്ണുകൾ ദ്രുതഗതിയിൽ ചലിക്കുന്നു.ശരീരം സ്തംഭനാവസ്ഥയിലാവും.അതുകൊണ്ട് തന്നെ സ്വപ്നത്തിൽ നിന്ന് ഉണരാൻ ശരീരചലനം കൊണ്ട് കഴിയാതാവും.ശ്വാസോച്ഛോസം മാറിമറിഞ്ഞ് ഹൃദയമിടിപ്പും,ജനനേന്ദ്രിയങ്ങളിലേക്കുള്ള രക്തചംക്രമണം എന്നിവ കൂടും. ഉണർന്നിരിക്കുന്ന അവസ്ഥയിൽനിന്ന് REM നിദ്രയിൽ എത്താൻ ഏകദേശം 50 മുതൽ 70 മിനിറ്റ് വരെ സമയമെടുക്കും.പിന്നീടുള്ള ഓരോ 90 മിനിറ്റിലും REM ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.രാത്രിയുറക്കത്തിന്റെ ആദ്യപകുതിയിൽ ലഘുതരംഗനിദ്രയാണ് ഉണ്ടാവുക REM വെറും 10 മിനിറ്റ് മാത്രമേ ഉണ്ടാവൂ.രാത്രി കനക്കുന്നതോടെ REM കൂടും.20 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ REM ഉണ്ടാവാറുണ്ട്.പ്രായപൂർത്തിയായവർ ഉറക്കത്തിന്റെ നാലിലൊന്ന് REM നിദ്രയിൽ ചിലവഴിക്കുന്നു.
😴 അഞ്ചാം ഘട്ടത്തിൽ ഗാഢനിദ്രയും ലഘുനിദ്രയുമാണ്.ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നത് ലഘുതരംഗനിദ്രാവേളയിലാണ്.ഈ ഘട്ടങ്ങളിൽ ഏതുസമയത്തും സ്വപ്നം കാണാം.അസറ്റൈൽ കൊളൈനാണ് REM നിദ്രയ്ക്കു കാരണമാകുന്നത്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.