വെള്ളത്തിൽ എന്തുകൊണ്ടാണ് നമുക്ക് ഭാരക്കുറവ് അനുഭവപ്പെടുന്നത്?
മഴത്തുള്ളികൾ ഗുരുത്വാകർഷണ ബലം മൂലമാണ് താഴേക്ക് വരുന്നതെന്നറിയാം. ബലത്തിന് വിധേയമായാണ് ഒരു വസ്തു ചലിക്കുന്നതെങ്കിൽ അതിന്റെ വേഗത മാറിക്കൊണ്ടേയിരിക്കും.വേഗമാറ്റത്തിന് ത്വരണം എന്നാണ് പറയുക.ഗുരുത്വബലം ആയതുകൊണ്ട് ഗുരുത്വത്വരണം എന്നു പറയാം.ഇതിന്റെ ഏകദേശവില സെക്കന്റിൽ 10 മീറ്റർ എന്ന തോതിൽ വർധിച്ചു കൊണ്ടിരിക്കും. കിലോമീറ്ററുകൾക്ക് മുകളിൽ നിന്ന് വരുന്ന തുള്ളിക്ക് അപാരവേഗത വരേണ്ടതാണ്.എന്നാൽ ഗുരുത്വാകർഷണത്തിന് വിപരീതമായി വായു രണ്ട് ബലങ്ങൾ തുള്ളിയിൽ പ്രയോഗിക്കും.ഒന്ന് വായുവിന്റെ പ്രതിരോധം ,മറ്റൊന്ന് പ്ലവന ബലവും.ഇതേ പ്ലവന ബലമാണ് വെള്ളം മുകളിലേക്ക് നമ്മളിൽ പ്രയോഗിക്കുന്നത്. ഭാരക്കുറവിന്റെ കാരണമതാണ്.തുള്ളിയിലുള്ള പ്ലവന ബലം വളരെക്കുറവാണ്, അത് കണക്കാക്കേണ്ടതില്ല.വായു പ്രതിരോധത്തിന് വിധേയമായാണ് തുള്ളി വരുന്നതെന്ന് സാരം.ഗുരുത്വാകർഷണബലം തുള്ളിയിൽ ഒരേ ശക്തിയിലാണ് എങ്കിലും തുള്ളിയുടെ പിണ്ഡത്തിനെ മാത്രമാണ് ബാധിക്കുക.വായു പ്രതിരോധമാണേൽ തുള്ളിയുടെ വലുപ്പം, വായുവിന്റെ സാന്ദ്രത,വേഗത, രൂപം തുടങ്ങിയവയൊക്കെ ആശ്രയിച്ചിരിക്കും.തൽക്കാലം ഇവയൊന്നും മാറില്ലെന്നിരിക്കട്ടെ, തുള്ളിയുടെ വേഗത്തിനനുസരിച്ച് വായു പ്രതിരോധം കൂടിക്കൊണ്ടിരിക്കും. കൂടി കൂടിഒരു പ്രത്യേകഘട്ടത്തിൽ അത് ഗുരുത്വാകർഷണബലത്തിന് തുല്യമാവുകയും തുള്ളിയിൽ അനുഭവപ്പെടുന്ന ആകെ ബലം പൂജ്യത്തിലെത്തുകയും ചെയ്യുന്നതോടെ വേഗതയ്ക്ക് വിരാമമാവും.തുള്ളിയുടെ വേഗത പിന്നീട് കൂടുകയില്ല.ഇതാണ് വിരാമവേഗം.രണ്ടോ മൂന്നോ കിലോമീറ്ററുകൾക്ക് മുകളിൽ നിന്നും വരുന്ന തുള്ളി ഏതാനും മീറ്ററുകൾക്കകം വിരാമവേഗത്തിലെത്തും.5 mm വലുപ്പമുള്ള ഒരു തുള്ളി ഏകദേശം 35 km/h എന്ന വേഗതയിലായിരിക്കും.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.