സാധാരണ വീട്ടിലുപയോഗിക്കുന്ന ഫാൻ തുടങ്ങിയ ഉപകരണങ്ങളിലെ എലെക്ട്രിക്ക് മോട്ടോറുകൾ 50 മുതൽ 100 വാട്ട് വരെ ശക്തിയുള്ളതാണ് . ഈർച്ചമില്ലുകളിലും ധാന്യ മില്ലുകളിലും ഉപയോഗിക്കുന്ന മോട്ടോറുകൾ ഏതാനും കിലോവാട്ട് ശക്തിയുള്ളവ ആയിരിക്കും .ഇലക്ട്രിക്ക് തീവണ്ടി എഞ്ചിനുകളിൽ ഉപയോഗിക്കുന്ന ട്രാക്ഷൻ മോട്ടോറുകൾ ക്ക് നൂറുകണക്കിന് കിലോവാട്ട് മുതൽ ഏതാനും മെഗാ വാട്ട് വരെ ആയിരിക്കും ശക്തി . സാധാരണ ഒരു വലിയ മോട്ടോറിന് പകരം ഒരു മെഗാവാട്ടിനടുത്തു ശക്തിയുള്ള ഏതാനും മോട്ടോറുകൾ ഒരുമിച്ചായിരിക്കും ഇലക്ട്രിക് റെയ്ൽ എഞ്ചിനുകളിൽ ഉപയോഗിക്കുക .
എന്നാൽ ഇവയെക്കാളൊക്കെ ശക്തി കൂടിയ ഇലക്ട്രിക്ക് മോട്ടോറുകളും നിലവിലുണ്ട് , ഈ അടുത്തകാലത്ത് ജനറൽ ഇലക്ട്രിക്ക് കമ്പനി 80 മെഗാവാട്ട് (100000 + കുതിരശക്തി ) ശക്തിയുള്ള ഒരു 3 ഫേസ് ഇൻഡക്ഷൻ മോട്ടോർ നിർമിച്ചിരുന്നു , ഒരു LNG പ്ലാന്റിന് വേണ്ടിയാണ് ഈ മോട്ടോർ നിർമിച്ചത് . 11 കിലോവോൾട്ട് വോൾട്ടേജിൽ പ്രവർത്തിക്കുന്ന ഈ മോട്ടോറിന്റെ ഭ്രമണ വേഗത 2500 മുതൽ 4000 വരെ rpm ആണ്. 98 .1% ആണ് ഈ മോട്ടോറിന്റെ കണക്കാക്കകപ്പെട്ടിട്ടുളള എഫിഷ്യൻസി .
ref:https://www.gepowerconversion.com/press-releases/ge-successfully-completed-no-load-testing-one-world%E2%80%99s-largest-80-megawatt-induction?fbclid=IwAR1J-8SYvsqbJ76IZZoo6G6AEuP4mF3xEETmL31aFZxFxk84oU0iZQT9doY