ലോകത്തിൽ ഏറ്റവുമധികം മൂല്യത്തിൽ ക്രയവിക്രയം ചെയുന്ന വസ്തു ഏതാണ് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉളൂ . പെട്രോളിയം ( ക്രൂഡ് ഓയിൽ ) ആണ് ആ വസ്തു .ദിവസവും 81 ദശ ലക്ഷം ബാരൽ(ഏതാണ്ട് 14 മില്യൺ ton ) ആണ് ഒരു ദിവസത്തെ ലോക ക്രൂഡ് ഓയിൽ ഉൽപ്പാദനം . ഇന്നത്തെ വിലയിൽ ദിവസവും 3 ബില്യൺ ഡോളറിന്റെ ഉൽപ്പാദനം . ഒരു വര്ഷം ക്രയവിക്രയം നടത്തുന്നത് ഒരു ട്രില്യൺ ( 1000 ബില്യൺ ) ഡോളറിലേറെ മൂല്യമുള്ള ക്രൂഡ് ഓയിൽ . ഏറ്റവും കുറഞ്ഞ കണക്കാണ് ഇത് . ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളർ ആയാൽ ഇത് ഏതാണ്ട് 1.5 ട്രില്യൺ ഡോളറാകും . ഈ കച്ചവടത്തിലൂടെ രാജ്യങ്ങൾക്ക് ലഭ്യമാകുന്നത് ഏകദേശം 3 ട്രില്യൺ ഡോളറിന്റെ നികുതി വരുമാനമാണ് .
പെട്രോളിയം വ്യാപാരത്തിന്റെ അനുബന്ധ വ്യവസായങ്ങളായ പ്ലാസ്റ്റിക് , പെട്രോകെമിക്കൽ , ഓയിൽ ടാങ്കർ ,റിഫൈനറി വ്യവസായങ്ങൾ ലോകത്തിലെ പ്രമുഖമുൻനിര വ്യവസായങ്ങളാണ് . പ്രകൃതിവാതകം പെട്രോളിയം പോലെത്തന്നെ വലിയ അളവിൽ ക്രയ വിക്രയം ചെയ്യപ്പെടുന്ന ഒരു വസ്തുവാണ് .ഇവയെല്ലാം കൂടിയുള്ള ആഗോള ഹൈഡ്രോ കാർബൺ വ്യവസായം 20 ട്രില്യൺ ഡോളർ വരെ മൂല്യമാണ് ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്നത് . ലോക ഉൽപ്പാദനത്തിന്റെ ഇരുപതു ശതമാനത്തിൽ അധികമാണ് ഇത് .
ഇത്രയേറെ പ്രാധാന്യമുള്ള പെട്രോളിയം വ്യവസായത്തിലെ പ്രധാന ക്രയ വിക്രയ ശക്തികളെ അറിയുന്നത് നല്ലതാണ്.
2016 ലെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഉൽപ്പാദക രാഷ്ട്രം റഷ്യ ആണ് . രണ്ടാം സ്ഥാനം സൗദി അറേബ്യാ ,മൂന്നാം സ്ഥാനം ഉ എസ നാലാം സ്ഥാനം ഇറാൻ ,അഞ്ചാം സ്ഥാനം ഇറാക്ക് .ഇരുപതിനാലാമതാണ് ഇന്ത്യയുടെ സ്ഥാനം .നമ്മുടെ പ്രതിദിന ഉൽപ്പാദനം 0.7 ദശലക്ഷം ബാരൽ ആണ് . ഏറ്റവും വലിയ ഉൽപ്പാദകരായ റഷ്യയുടെ 7 % മാത്രമാണ് നമ്മുടെ ഉൽപ്പാദനം . പെട്രോളിയം കയറ്റുമതിയിൽ സൗദി അറേബ്യാ ഒന്നാം സ്ഥാനത്തും റഷ്യ രണ്ടാം സ്ഥാനത്തുമാണ് .കയറ്റുമതിയിൽ മൂന്നാം സ്ഥാനം ഇറാഖിനും നാലാം സ്ഥാനം കാനഡക്കും .അഞ്ചാം സ്ഥാനം യു എ ഇ ക്കും ആണ് .റഷ്യയും കാനഡയും ഒഴിച്ചുള്ള വലിയ എണ്ണ കയറ്റുമതി രാജ്യങ്ങൾ ചേർന്ന് ഒപെക് എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട് . പ്രാഥമികമായി അവരുടെ ഉൽപ്പാദന തീരുമാനങ്ങളാണ് എണ്ണ വില നിശ്ചയിക്കുന്നത് .
എണ്ണയുടെ ഉപഭോഗത്തിലാകട്ടെ ഉൽപ്പാദകർ അല്ല മുൻപന്തിയിൽ .ഇപ്പോഴും ഏറ്റവും വലിയ എണ്ണ ഉപഭോക്താവ് യു എസ് തന്നെയാണ് .രണ്ടാമത് ചൈന .മൂന്നാമത് ഇന്ത്യ നാലാമത് ജപ്പാൻ , അഞ്ചാമത് സൗദി അറേബ്യാ ..യൂറോപ്യൻ യൂണിയനെ ഒരു സാമ്പത്തിക അസ്തിത്വമായി കണക്കാക്കിയാൽ എണ്ണ ഉപഭോഗത്തിലെ രണ്ടാം സ്ഥാനം യൂറോപ്യൻ യൂണിയനാകും .
രാജ്യത്തിന് വെളിയിൽനിന്നും ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇപ്പോൾ വാങ്ങുന്നത് ചൈനയാണ് . കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഷെയ്ൽ എണ്ണയുടെ ഉൽപ്പാദനം വർധിച്ചതിനാൽ ഇപ്പോൾ യു എസ് ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്താണ് .ഇറക്കുമതിയിൽ മൂന്നാം സ്ഥാനം ഇന്ത്യക്കും നാലാം സ്ഥാനം ജപ്പാനും അഞ്ചാം സ്ഥാനം ദക്ഷിണ കൊറിയക്കും ആണ് .ഇന്ത്യയുടേയും ചൈനയുടെയും ഇറക്കുമതി കുതിച്ചുയരുന്നതും യു എസ് ഇറക്കുമതി സാവധാനം കുറയുന്നതുമാണ് കഴിഞ്ഞ ദശകത്തിൽ ഈ മേഖലയിൽ കണ്ട പ്രധാനപ്പെട്ട മാറ്റം .ഷെയ്ൽ ഇന്ധനങ്ങൾ പര്യവേക്ഷണം നടത്തുന്നതിൽ യു എസ് കാണിച്ച ആർജ്ജവം അവർക്ക് നൂറുകണക്കിന് ബില്യൺ ഡോളറുകൾ ലാഭമുണ്ടാക്കി നൽകി എന്ന വസ്തുതയാണ് ഈ കണക്കുകളെല്ലാം നൽകുന്നത്
എണ്ണ വിപണിയിലെ അസാമാനതകൾ വെറും പ്രാഥമികമായ ഒരു അവലോകനത്തിലൂടെ ആർക്കും ബോധ്യപ്പെടും .ഈ വിപണിയിൽ ഇപ്പോഴും തോൽക്കുന്നത് വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളാണ് .കഴിഞ്ഞ രണ്ടു ദശകങ്ങളായി ”വിഷലിപ്തമായ ” എണ്ണ ഇറക്കുമതിയുടെ ഭാരം കുറക്കാൻ യു എസ് എടുത്ത നടപടികൾ ശ്രേധേയമാണ് . ആ നടപടികൾ ഇപ്പോൾ ഫലം നൽകി തുടങ്ങിയിട്ടുമുണ്ട് . കാര്ബണിക ഇന്ധനം പല രൂപത്തിൽ ഭൂമിയുടെ പുറം പാളിയിൽ ലഭ്യമാണ് . ടാർ മണലായും, ഷെയ്ൽ പാറകളായും ,മീഥേൻ ഹൈഡ്രേറ്റ് നിക്ഷേപങ്ങളായും ,ഇനിയും കണ്ടെത്തപ്പെടാത്ത എണ്ണ നിക്ഷേപങ്ങളായും അവ ഒളിഞ്ഞിരിക്കുന്നുണ്ട് . . ”വിഷലിപ്തമായ ” എണ്ണ ഇറക്കുമതിയുടെ ഭാരം കുറക്കണം എണ്ണ ദേശീയ വീക്ഷണം ഉണ്ടായാൽ യു എസ് നു കഴിഞ്ഞത് നമുക്കും ഒരു ദശാബ്ദം കൊണ്ട് സാധിക്കും .ഭാഗീകമായെങ്കിലും ഉള്ള ഊർജ്ജ സ്വയം പര്യാപ്തത നമ്മുടെ നിലനിൽപ്പിനു തന്നെ ആവശ്യമാണ് .
===
ref
—
1.http://www.worldstopexports.com/worlds-top-oil-exports-cou…/
.
2.http://www.worldstopexports.com/crude-oil-imports-by-count…/
.
3.https://ycharts.com/indicators/world_crude_oil_production.