Palathully
  • Authors
    • ഋഷിദാസ്
    • രവീന്ദ്രൻ വയനാട്
    • വീണാ കൃഷ്ണൻ
    • സിജി കുന്നുംപുറം
    • വിനോജ് അപ്പുക്കുട്ടൻ
    • ശ്രേയസ് കൃഷ്‌ണകുമാർ
    • ഷിജു തോമസ്
    • ദീപു ജോർജ്
    • തോമസ് കെയൽ
    • ജൂലിയസ് മാനുവൽ
    • മറ്റുള്ളവർ
  • Categories
    • Animals
    • Science
    • History
    • Art
    • Crimes/Investigations
    • Economics & Law
    • Environment
    • Facts
    • Food Matters
    • Geography
    • Health
    • World of Internet
  • Members
    • Account
    • Submit Post
    • Log In
  • About
  • Contact
Top Posts
ജാക്ക് ദ റിപ്പർ (Jack The Ripper-Serial Killer)
അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.
നിക്കോള ടെസ്ല (Nikola Tesla- 10 July 1856 –...
മഴ പെയ്യാതെ വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന ഈജിപ്ത്
റൂട്ട് കനാൽ എന്ന “ആഡംബര” ചികിത്സ!
സ്പിതിയിലെ മമ്മി ( Spiti Mummy)- ഇന്ത്യയിൽ കണ്ടെത്തപ്പെട്ട ഒരേ...
അലക്സാൻഡറുടെ അനന്തരാവകാശികൾ – ഒരു ദുരന്ത ചരിത്രം
Stéphane Breitwieser – കലയെ സ്നേഹിച്ച കാട്ടുകള്ളൻ
വിക്രാന്തും വിശാലും — നമ്മുടെ ഭാവി വിമാനവാഹിനികൾ
ബ്ലാക്ക് ഹോൾ – ഒരു പഴയ ആധുനിക സങ്കല്പം

Palathully

  • Authors
    • ഋഷിദാസ്
    • രവീന്ദ്രൻ വയനാട്
    • വീണാ കൃഷ്ണൻ
    • സിജി കുന്നുംപുറം
    • വിനോജ് അപ്പുക്കുട്ടൻ
    • ശ്രേയസ് കൃഷ്‌ണകുമാർ
    • ഷിജു തോമസ്
    • ദീപു ജോർജ്
    • തോമസ് കെയൽ
    • ജൂലിയസ് മാനുവൽ
    • മറ്റുള്ളവർ
  • Categories
    • Animals
    • Science
    • History
    • Art
    • Crimes/Investigations
    • Economics & Law
    • Environment
    • Facts
    • Food Matters
    • Geography
    • Health
    • World of Internet
  • Members
    • Account
    • Submit Post
    • Log In
  • About
  • Contact
History

സൈന്ധവ ലിപി – ചില നിഗമനങ്ങൾ

by Rishi Das ഫെബ്രുവരി 3, 2019
by Rishi Das ഫെബ്രുവരി 3, 2019 1 views
loading...

സിന്ധു -സരസ്വതി നാഗരികത ബി സി ഇ 3500 മുതൽ ഏതാണ്ട് ബി സി ഇ 1800 വരെ നിലനിന്നു എന്നാണ് നിലവിലുള്ള അനുമാനം .പക്ഷെ ഈ അടുത്ത കാലത് ഉത്തര ഇന്ത്യയിലെ ഭിറണ്ണ , കുനാൽ തുടങ്ങിയ സ്ഥലങ്ങളിൽ സൈന്ധവ നാഗരികതയുടേതെന്ന് കരുതപ്പെടുന്ന കാലത്തിനും മൂവായിരം -നാലായിരം വര്ഷം പഴക്കമുള്ള നാഗരികതകൾ നിലനിന്നിരുന്നതായ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട് , സ്വർണാഭരണ നിർമാണവും ,ആയുധനിര്മാണവും വലിയ തോതിൽ നടത്തിയിരുന്ന ഈ സമൂഹങ്ങൾ സൈന്ധവ നാഗരികതയോളം തന്നെ പുരോഗതി പ്രാപിച്ചവയാണ് ..ഇന്ത്യയിൽ ആകമാനം ഇത്തരം അതിപുരാതന നാഗരികതകളുടെ ശേഷിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത് . സാഹചര്യങ്ങൾ ഇങ്ങനെയാണെങ്കിലും പുരാതന സൈന്ധവ ലിപി ഇതുവരെ വായിച്ചെടുക്കാൻ കഴിയാത്തതിനാൽ നമ്മുടെ പുരാതന ചരിത്രം അപൂര്ണമായി തുടരുന്നു എന്ന് പറയാതെ തരമില്ല .

എല്ലാ പുരാതന ലിപികളും മുന്നൂറു വര്ഷം മുൻപ് വരെ വായിക്കപ്പെട്ടിരുന്നില്ല .പുരാതന ഈജിപ്ഷ്യൻ ചിത്ര ലിപിയും ,സുമേറിയൻ കുനിഫോം ലിപിയും ,ഹിറ്റൈറ്റ്, പുരാതന ഗ്രീക്ക് ലിപികൾ ഒന്നും തന്നെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ മനുഷ്യന് അജ്ഞാതമായിരുന്നു .ഈജിപ്തിൽ നിന്നും ലഭിച്ച റോസേറ്റാ സ്റ്റോൺ എന്ന ബഹു ഭാഷാ ഫലകവും ജീൻ ഫ്രാകോയിസ് ഷാംപോളിയെൻ ( Jean-François Champollion. ) എന്ന ഫ്രഞ്ചുകാരന്റെ കഠിന പ്രയത്നവുമാണ് ഈജിപ്ഷ്യൻ ചിത്ര ഭാഷയുടെയും പിന്നീട് മറ്റനേകം പുരാതന ഭാഷകളുടെയും പുനർ വായന സാധ്യമാക്കിയത്.

വിലമതിക്കാനാവാത്ത ഒരു ചരിത്ര രേഖയാണ് റോസേറ്റാ സ്റ്റോൺ രണ്ടു നൂറ്റാണ്ടു മുൻപ് വരെ ഈജിപ്തുകാരുടെ ചിത്രലിപിയെ ഒരു ലിപിയായി ആരും കണ്ടിരുന്നില്ല .ഈജിപ്തുകാരുടെ ഏതോ മാന്ത്രിക ചിത്രങ്ങളായോ, ഒരർത്ഥവുമില്ലാത്ത ചിത്രങ്ങളായോ ആണ് പണ്ഡിതന്മാർ അവയെ കണ്ടിരുന്നത്..നാം ഇന്നറിയുന്ന ഈജിപ്ഷ്യൻ ചരിത്ര പുരുഷന്മാരെല്ലാം തന്നെ അന്ന് കഥാ പുരുഷന്മാരായിരുന്നു .പിൽക്കാലത്തെ ഗ്രീക്ക് ,റോമൻ ചരിത്രകാരന്മാരും ,കഥാകാരന്മാരും എഴുതിയ കഥകളിലെ പ്രതിപാദ്യങ്ങൾ .അതിനപ്പുറം ഒരു വിലയും ഈജിപ്തിനോ അതിന്റെ ചരിത്രത്തിനോ ആരും നൽകിയില്ല .പുരാതന ഈജിപ്ഷ്യൻ ചരിത്രം മുഴുവൻ മനുഷ്യ രാശിക്ക് തുറന്നു കൊടുത്ത ചരിത്ര വസ്തുവാണ് റോസേറ്റാ സ്റ്റോൺ .

കറുത്ത ഗ്രാനൈറ്റ് ശിലയിലെ ഒരു ഫലകമാണ് റോസേറ്റാ സ്റ്റോൺ .ഇതിൽ ഒരേ കാര്യം മൂന്ന് വ്യത്യസ്ത ലിപികളിൽ രേഖപ്പെടുത്തിയിരുന്നു .പുരാതന ഗ്രീക്ക് ,പുരാതന ഈജിപ്ഷ്യൻ ചിത്ര ഭാഷ , ഡെമോടിക് സ്ക്രിപ്റ്റ് ഇവയായിരുന്നു അത് .ഈ മൂന്ന് ലിപികളും അതി പ്രാചീനമാണ് .1799൯ ഇത് ഒരു ഫ്രഞ്ച് സൈനികനാണ് ഈജിപ്തിൽ നിന്നും ഇത് കണ്ടെത്തിയത് . ഇന്നേക്ക് 2200വര്ഷം മുൻപ് ഈജിപ്ഷ്യൻ രാജാവ് ടോളമി നാലാമൻ പുറപ്പെടുവിച്ച ഒരു ഉത്തരവാണ് ഇതിലെ പ്രതിപാദ്യം

പതിനെട്ടാം നൂറ്റാണ്ടിൽ ഇത് പലപ്പോഴും ബ്രിട്ടീഷുകാരുടെയും ഫ്രഞ്ചുകാരുടെയു കൈകളിൽ മാറിമറിഞ്ഞു .പലർക്കുമിതിന്റെ മൂല്യം മനസ്സിലായില്ല .1823 ഇൽ ഫ്രഞ്ചുകാരനായ ജീൻ ഫ്രാൻകോയിസ് ഷാംപൊള്ളിയൻ എന്നയാൾ ഇത് വായിച്ചെടുതു .പുരാതന ഈജിപ്ഷ്യൻ ചിത്ര ഭാഷയുടെ രഹസ്യമാണ് ഷാംപൊള്ളിയൻ അനാവരണം ചെയ്തത് .അതോടെ ഈജിപ്ഷ്യൻ ലിപി അർത്ഥമില്ലാത്ത ചിത്രങ്ങളിൽ നിന്നും ജീവൻ തുടിക്കുന്ന ചരിത്ര രേഖകളായി മാറി .കഥാപുരുഷന്മാർ ചരിത്ര പുരുഷന്മാരായി ..ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പഴമ ലോകം തിരിച്ചറിഞ്ഞു..

നിർഭാഗ്യവശാൽ സൈന്ധവ ലിപിക്ക് ഒരു ബഹു ഭാഷ ”റോസേറ്റാ സ്റ്റോൺ” ഇതുവരെ ലഭിച്ചിട്ടില്ല .അങ്ങിനെ ഒരു വസ്തു ലഭിച്ചാൽ അത് എക്കാലത്തെയും വലിയ ഒരു കണ്ടുപിടിത്തമാകും .നമ്മുടെ പുരാതന ചരിത്രം എല്ലാ വ്യക്തതയോടും കൂടി നമുക്ക് മുന്നിൽ തെളിഞ്ഞു വരും..ഒരു സൈന്ധവ ലിപി കൂടി ഉൾപ്പെടുന്ന ഒരു ബഹുഭാഷാ ലിഖിതം ഇതുവരെ ലഭിച്ചിട്ടില്ല എന്ന വസ്തുത തന്നെയാണ് സൈന്ധവ ലിപി വായിച്ചെടുക്കുന്നതിന് ഏറ്റവും വലിയ തടസമായി നിൽക്കുന്നത് . മറ്റു പല പുരാതന ഇന്ത്യൻ ലിപികളും വായിക്കപ്പെട്ടിട്ടുണ്ട് .അതിനാൽ തന്നെ അവയിൽ ഏതെങ്കിലുമായി മാപ്പ് ചെയ്യാൻ കഴിഞ്ഞാൽ സൈന്ധവ ലിപി മറ്റേതൊരു ഭാഷയെയും പോലെ തെളിഞ്ഞു വരും .വായിൽക്കപ്പെട്ട ഒരു ഭാഷയുമായുള്ള താരതമ്യം കൂടാതെ പ്രാചീന ഭാഷകളെ വായിച്ചെടുക്കുക ഏതാണ്ട് അസാധ്യമാണ് .

ചില അനുമാനങ്ങൾ അടിസ്ഥാനമാക്കി സൈന്ധവ ലിപി വായിച്ചെടുക്കാനായുള്ള ശ്രമങ്ങൾ പല ഭാഷാ വിദഗ്ധരും നടത്തിയിട്ടുണ്ട് .തുടക്കം തന്നെ അനുമാനങ്ങൾ അടിസ്ഥാനമാക്കിയുള്ളതാകയാൽ ആ ശ്രമങ്ങളുടെ ഭലങ്ങളും അനുമാനങ്ങൾ ആയി നിലനിൽക്കുന്നു .

ഒരു പക്ഷെ സൈന്ധവ ലിപിയെപ്പറ്റി ഏറ്റവും ആഴത്തിലുള്ള പഠനം നടത്തിയത് ഫിന്നിഷ് ഭാഷാ വിദഗ്ധ നായ അസ്‌കോ പർപോളയും (Asko Parpola),നമ്മുടെ തന്നെ നാട്ടുകാരനായ എയ്‌രാവതം മഹാദേവനുമാണ് ( Iravatham Mahadevan) .അയ്‌രാവതം മഹാദേവൻ സ്വയം പഠനത്തിലൂടെ തമിഴ് ബ്രാഹ്മി ലിപി വായിച്ചെടുത്ത പ്രഗത്ഭനാണ് .ഇൻഡോ യൂറോപ്യൻ ഭാഷകളുടെയും ദ്രാവിഡിയൻ ഭാഷകളുടെയും സഹസ്രാബ്ദങ്ങൾ മുൻപ് നടന്ന ഒരു സമന്വയത്തിന്റെ ഭാഗമായാണ് സൈന്ധവ ലിപി രൂപപ്പെട്ടത് എന്നാണ് അയ്‌രാവതം മഹാദേവൻ അഭിപ്രായപ്പെടുന്നത് .അതിനാൽ തന്നെ സൈന്ധവ ലിപിയെ പൂർണമായ അർത്ഥത്തിൽ ഇൻഡോ യൂറോപ്യൻ ആയോ ദ്രവീഡിയൻ ആയോ കണക്കാക്കുന്നതിൽ അർത്ഥമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വേര്പെടുത്താനാവാത്തവിധം ഇഴുകിച്ചേർന്നു നൂപപ്പെട്ടതാണ് സൈന്ധവ ലിപി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം .( We should not allow research into the Indus civilisation and language to be vitiated by false notions of racial or ethnic identities. Speakers of the Aryan languages indistinguishably merged with speakers of Dravidian and Munda languages millennia ago creating a composite Indian society, culture, and religious traditions containing elements inherited from every source. It is thus more than likely that Indus artistic and religious motifs and craft traditions have survived and can be traced in the Sanskrit literature from the days of the Rig Veda, and also in the old Tamil traditions recorded in the Sangam poetry. This is the basic assumption that underlies my own work on the interpretation of the Indus Script through bilingual parallels drawn from Sanskrit and Old Tamil works. .http://www.thehindu.com/…/towards-a-scie…/article2274923.ece )സൈന്ധവ ലിപി ഇൻഡോ യൂറോപ്യൻ ഭാസ്‍കളുടെയും ദ്രവീഡിയൻ ഭാഷകളുടെയും പൊതുസ്വഭാവങ്ങൾ പ്രകടമാക്കുന്നുവെന്നും ഏതെങ്കിലും ഒരു പ്രഭാവത്തിലേക്ക് മാപ്പുചെയ്യാൻ ആകാത്തതാണ് സൈന്ധവ ലിപിയുടെ വായനക്ക് തടസവും നിൽക്കുന്നതെന്നും അദ്ദേഹം അനുമാനിക്കുന്നു ..ഒരു പക്ഷെ ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും ബ്രിഹത്തായ പഠനമാണ് സൈന്ധവ ലിപികളെപ്പറ്റി അയ്‌രാവതം മഹാദേവൻ നടത്തിയിട്ടുള്ളത് . .ഒരു ബഹുഭാഷാ ലിഖിതത്തിന്റെ ഭാവത്തിലുള്ള സൈന്ധവ ലിപിയുടെ വായന ക്കുള്ള നേരിയ സാധ്യത നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ അനുമാനങ്ങളിലൂടെ ആകാനാണ് സാധ്യത .

ഫിന്നിഷ് ഭാഷാ വിദഗ്ധനായ ആക്സോ പ്രൊപ്പോലെയാണ് സൈന്ധവ ലിപികളെപ്പറ്റി ഗഹനമായ പഠനങ്ങൾ നടത്തിയ മറ്റൊരു വ്യക്തി . ഐരാവതം മഹാദേവന്റെ നിരീക്ഷണങ്ങളോട് വളരെ ബാഹ്യമായ രീതിയിൽ അദ്ദേഹം യോജിക്കുന്നു .(In the course of time and through gradually increasing bilingualism, the earlier population eventually became linguistically assimilated. It is most unlikely that this process of linguistic Aryanization happened without leaving clear marks of the earlier substratum language upon Indo-Aryan..https://www.harappa.com/script/parpola6.html ).പക്ഷേ സൈന്ധവ ലിപി പുരാതന ദ്രാവിഡ ലിപികളുമായി കൂടുതൽ സാമ്യം പുലർത്തുന്നു എന്നതാണ് അദ്ദേഹത്തിന്റെ നിഗമനം

സൈന്ധവ ലിപിക്ക് സുമേറിയൻ ,ഹിറ്റയ്റ്റ്,പുരാതന ഈജിപ്ഷ്യൻ ലിപികളുമായി സാമ്യവും അദ്ദേഹം കാണുന്നു .(But if one abstains from unlikely conclusions regarding the phonetic value of Indus signs, comparisons of this kind are by no means useless. Irrespective of whether there is any genetic connection or not, similar- looking signs of other pictographic scripts provide valuable clues to the pictorial meaning of the Indus signs. https://www.harappa.com/script/parpola4.html ). സൈന്ധവ സിംബലുകൾ അക്ഷരങ്ങളെയല്ല വാക്കുകളെയും വാക്കുകളുടെ കൂട്ടങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത് എന്ന നിരീക്ഷണവും അദ്ദേഹം നടത്തുന്നു . ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ .ഈജിപ്ഷ്യൻ ചിത്രലിപിയുമായി ഒരു വിദൂര ബന്ധം സൈന്ധവ ലിപിയിൽ ആരോപിക്കാം .

റഷ്യൻ ഭാഷാ വിദഗ്ധനായ യൂറി കനോറോസോവ്(Yuriy Valentinovich Knorozov ) ഉം സൈന്ധവ ലിപികളെപ്പറ്റി ഗഹനമായ പഠനങ്ങൾ നടത്തിയ മറ്റൊരു വ്യക്തി ആണ്. കനോറോസോവ്ഇന്റെ പഠനങ്ങളാണ് മായൻ ലിപി വായിച്ചെടുക്കുന്നതിലേക്ക് വഴിത്തിരിവായത് .ആധുനിക പാറ്റേൺ റെക്കഗ്നിഷൻ സങ്കേതങ്ങൾ ഉപയോഗിച് സൈന്ധവ ലിപികൾ അവലോകനം ചെയ്യുകയാണ് കനോറോസോവ് ചെയ്തത് .സൈന്ധവ ലിപി ബ്രാഹ്മി ലിപിയുടെ സാമ്യം പുലർത്തുന്നു എന്നതായിരുന്നു അദ്ദേഹം കണ്ടെത്തിയത് .

ചിത്രം വിവിധ തരത്തിലുള്ള സൈന്ധവ മുദ്രകൾ ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
—
ref
1.http://www.varalaaru.com/design/article.aspx?ArticleID=740
2.https://www.harappa.com/script/parpola0.html
3.http://www.thehindu.com/…/towards-a-scie…/article2274923.ece.
4.https://www.rbth.com/…/russian_scholars_and_the_indus_valle…

ശ്രദ്ധിക്കുക : പകർപ്പവകാശം ലേഖകനുള്ളതാണ് .
0
FacebookWhatsappTelegramEmail
ഋഷി ദാസ്
Rishi Das

ഋഷിദാസ്. എസ് -- സ്വദേശം തിരുവനന്തപുരം . പഠനം ഗവണ്മെന്റ് ആർട്സ് കോളേജ് ,തിരുവനന്തപുരം,കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, നാഷണൽ ഇന്സ്ടിട്യൂട് ഓഫ് ടെക്‌നോളജി കോഴിക്കോട് എന്നിവിടങ്ങളിൽ .കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അധ്യാപകനായി പ്രവർത്തിക്കുന്നു .

The more that you read, the more things you will know. The more that you learn, the more places you’ll go. —Dr. Seuss

Members

Username or Email Address

Lost your password?

Please enter your username or email address. You will receive a link to create a new password via email

Login

Mysteries

അജ്ഞാതരായ ദൈവങ്ങൾ

നവം 2, 2017

ഈ മലയുടെ ഉള്ളില്‍ ഒരുപിരമിഡ് ഉണ്ട് !! ??

ജനു 9, 2018

സിസിഫസ് പുരാണം – ഒരു ഗ്രീക്ക് കഥ

ഫെബ്രു 14, 2018

സരസ്വതി നദി — മറഞ്ഞുപോയ മഹാനദി

മേയ് 20, 2018

Zombie- നടക്കുന്ന മരണം !

ഡിസം 28, 2017

History Viral

  • 1

    അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.

    സെപ്റ്റംബർ 16, 2018
  • 2

    നിക്കോള ടെസ്ല (Nikola Tesla- 10 July 1856 – 7 January 1943)- അവഗണിക്കപ്പെട്ട മഹാരാധൻ

    ജനുവരി 13, 2019
  • 3

    സ്പിതിയിലെ മമ്മി ( Spiti Mummy)- ഇന്ത്യയിൽ കണ്ടെത്തപ്പെട്ട ഒരേ ഒരു മമ്മി .

    ഒക്ടോബർ 13, 2018
  • 4

    അലക്സാൻഡറുടെ അനന്തരാവകാശികൾ – ഒരു ദുരന്ത ചരിത്രം

    ജനുവരി 27, 2019
  • 5

    ഭാരതീയ തത്വചിന്ത — വിവിധ ചിന്താ ധാരകൾ –

    ഫെബ്രുവരി 17, 2018

Contact

  •  

@2019 - palathully.com. All Right Reserved.


Back To Top

Read alsox

സ്വാതന്ത്ര്യവും ജനാധിപത്യവും

അലക്സാൻഡറുടെ അനന്തരാവകാശികൾ – ഒരു ദുരന്ത ചരിത്രം

ഷോവിനിസം

ഈ സൈറ്റിന് ഒരു ആൻഡ്രോയിഡ് ആപ്പ് കൂടെയുണ്ട് !

INSTALL