ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ആര്യഭടന്റെ കാലസങ്കല്പങ്ങൾ നോക്കുവാണേൽ,
1 വർഷം = 12 മാസം
1 മാസം = 30 ദിവസം
1 ദിവസം = 60 നാഴിക
1 നാഴിക = 60 വിനാഴിക.
1 വിനാഴികയെന്നിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് 24 സെക്കന്റവരും.60 ദീർഘാക്ഷരങ്ങൾ ഉച്ചരിക്കാൻ വേണ്ട സമയവും 6 പ്രാവശ്യം ദീർഘമായി ശ്വാസ്വേച്ഛാസം ചെയ്യേണ്ട സമയവും 1 വിനാഴികയാണ്.
നമ്മളിപ്പോൾ കലിയുഗത്തിലാണെന്നാണ് ഭാരതീയ സങ്കല്പം.4 യുഗങ്ങളിൽ നാലാമതാണ് കലിയുഗം.
കൃതയുഗം = 1728000 വർഷങ്ങൾ
ത്രേതായുഗം = 1296000 വർഷങ്ങൾ
ദ്വാപരയുഗം = 864000 വർഷങ്ങൾ
കലിയുഗം = 432000 വർഷങ്ങൾ.
അതായത് 4:3:2:1എന്ന അനുപാതത്തിൽ.മുകളിൽ പറഞ്ഞതെല്ലാം കൂടി ഒരു മഹായുഗം = 432 കോടി വർഷങ്ങൾ.ഭാരതീയ ശാസ്ത്രജ്ഞർ പൊതുവെ വിശ്വസിക്കുന്നത് കലിയുഗം BCE 3102 ൽ തുടങ്ങിയെന്നാണ്.ജൂലിയൻ കലണ്ടർ പ്രകാരം FEB 17 നും 18 നും ഇടയ്ക്കുള്ള അർദ്ധരാത്രിയിൽ.ഇപ്പോൾ ഏതാണ്ട് 5120 കലിയുഗ വർഷങ്ങൾ കഴിഞ്ഞെന്ന് കരുതാം. ആര്യഭടീയത്തിലെ ഒരു ശ്ലോകത്തിലെ സാരപ്രകാരം കലിയുഗം പിറന്ന് 3600 വർഷങ്ങൾ കഴിഞ്ഞപ്പോൾ ആര്യഭടന് 23 വയസ്സായെന്നാണ്.അദ്ദേഹം ആര്യഭടീയം എഴുതിയതും ഇതേ പ്രായത്തിലാണ് അതായത് CE 499 ൽ. ജനിച്ചത് CE 476 ലാണെന്ന് കരുതാം.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.