റിസേർവ് ചെയ്ത് തീവണ്ടിയിൽസഞ്ചരിച്ചിട്ടില്ലാത്തവർ ഇക്കാലത്തു കുറവായിരിക്കും . റിസേർവേഷൻ ടിക്കെറ്റുകളിൽ കാണപ്പെടുന്ന ചില ചുരുക്കെഴുതുകളെ കുറിച്ചാണ് ഈ പോസ്റ്റ് .
CNF – കൺഫേമ്ഡ് ടിക്കറ്റ് -സീറ്റും ബെർത്തും ഉറപ്പായി .
RAC-Reservation Against Cancellation- ഒരു സീറ്റ് ഉറപ്പാണ് രാത്രിയിൽ കിടന്നുറങ്ങാൻ ബെർത്ത് ഉറപ്പായിട്ടില്ല . CNF – കൺഫേമ്ഡ് ടിക്കെറ്റ് ഉള്ളവർ ടിക്കെറ്റ്കാൻസൽ ചെയുന്ന മുറക്ക് Reservation Against Cancellation (RAC) ടിക്കെറ്റ് CNF – കൺഫേമ്ഡ് ആയി മാറും . ചാർട്ട് പ്രീപെയർ ചെയ്യുന്നതിന് മുന്നേ CNF ആയാൽ കൺഫേമ്ഡ് ടിക്കറ്റിൽ തന്നെ യാത്ര ആരംഭിക്കാം . യാത്രക്കിടക്കാണ് ബെർത്ത് ഒഴിവ് വരുന്നതെങ്കിൽ TTE ബെർത്ത് സീനിയോറിറ്റി അനുസരിച്ചു നൽകണം .
GNWL-General Waiting List:ട്രെയിൻ പുറപ്പെടുന്ന സ്റ്റെസ്റ്റേഷനിൽ നിന്നോ അതിനടുത്തുനിന്നോ വെയ്റ്റിങ് ലിസ്റ്റിൽ ലഭിക്കുന്ന ടിക്കെറ്റുകളാണ് ജനറൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ .
RLWL-Remote Location Waiting List – റിമോട്ട് ലൊക്കേഷൻ വെയ്റ്റിങ് ടിക്കറ്റുകൾ . പുറപ്പെടുന്ന സ്റ്റേഷനും അവസാനിക്കുന്ന സ്റ്റേഷനും ഇടക്കുള്ള പ്രധാന സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന വെയ്റ്റ് ലിസ്റ്റെഡ് ടികെട്ടുകളാണ് റിമോട്ട് ലൊക്കേഷൻ വെയ്റ്റിങ് ടിക്കറ്റുകൾ .
PQWL-Pooled Quota Waiting List – പൂൾഡ് ക്വോട്ട വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ . ചെറു സ്റേഷനുകളെയെല്ലാം കണക്കാക്കി നൽകുന്ന വെയ്റ്റ് ലിസ്റ്റെഡ് ടിക്കറ്റുകളാണ് പൂൾഡ് ക്വാട്ട വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ .
TQWL – തത് കാൽ വെയ്റ്റിങ് ലിസ്റ്റ് -തത് കാൽ പൂളിൽ നൽകപ്പെടുന്ന വെയ്റ്റിങ് ലിസ്റ്റ് ടിക്കെറ്റ് .
ഒരു വെയ്റ്റ് ലിസ്റ്റെഡ് ടിക്കറ്റ് ഒരു RAC ടിക്കറ്റോ CNF ടിക്കറ്റോ ആയി മാറാനുള്ള സാധ്യത RAC , CNF ടിക്കറ്റുകളുടെ കാന്സലേഷനിലും അലോക്കേഷൻ നിയമങ്ങളിലുമാണ് ആശ്രയിച്ചിരുന്നത് .ജനറൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ക്കാണ് ഉറപ്പുള്ള CNF ,RAC ടിക്കറ്റുകൾ ആയിമാറാനുള്ള സാധ്യത കൂടുതൽ എന്നാണ് അനുമാനം .
==
REF :https://www.trainman.in/article/allAboutTickets
rishidas s
image courtesy:https://commons.wikimedia.org/…/File:WAP-4_Class_locomotive…