പറക്കാൻ കഴിവുള്ള ഏറ്റവും ഭാരമേറിയ പക്ഷിയാണ് ഗ്രേറ്റ് ബസ്റ്റാർഡ് (great bustard (Otis tarda) ). 21 കിലോഗ്രാമാണ് ഈ പക്ഷിയുടെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കൂടിയ ഭാരം . ഈ പക്ഷിയുടെ തന്നെ കുടുംബക്കാരായ കോറി ബസ്റ്റാർഡും ( Kori bustard) ,ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡും ( great Indian bustard )ഭാരത്തിൽ ഇവക്ക് കിടനിൽക്കും . ഉത്തരാർത്ഥ ഗോളത്തിൽ മുപ്പതു ഡിഗ്രിക്ക് മുകളിലുള്ള യൂറേഷ്യൻ വൻകരയുടെ മേഖലകളാണ് ഇവയുടെ സ്വാഭാവിക വാസമേഖല . മണിക്കൂറിൽ 45 കിലോമീറ്റര്‍ വേഗതയിൽ ഓടാനും 80 കിലോമീറ്റർ വേഗതയിൽ പറക്കാനും ഇവക്കാവും . ഈ വൻപക്ഷികൾ ഏതാണ്ട് 50000 എണ്ണം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുളൂ .
—
image courtesy:https://en.wikipedia.org/wiki/Great_bustard#/media/File:Drop_f%C3%BAzat%C3%BD_(Otis_tarda)_(2416576086).jpg