ചൊവ്വയിൽ ആദ്യം എത്തിയ പര്യവേക്ഷണ പേടകങ്ങളിൽ ഒന്നാണ് അമേരിക്കയുടെ വൈക്കിംഗ് -1 . 1976 ൽ ചൊവ്വയെ ഭ്രമണം വക്കുന്നതിനിടയിൽ വൈക്കിംഗ് -1 പകർത്തിയ ഒരു ചിത്രം ഒരു മനുഷ്യ മുഖത്തിന് സമാനമായതായിരുന്നു . അപ്പോൾ തന്നെ ആ ചിത്രം ലോകത്തെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായി മാറി .
പിന്നീട് തൊണ്ണൂറുകളുടെ അവസാനമാണ് ഈ വസ്തുവിന്റെ കൂടുതൽ റെസൊല്യൂഷനിൽ ഉള്ള ചിത്രങ്ങൾ മാർസ് ഗ്ലോബൽ സർവേയർ പേടകലത്തിൽ നിന്നും ലഭിച്ചത് . ഹൈ റെസൊല്യൂഷൻ ചിത്രങ്ങളിൽ മനുഷ്യമുഖത്തോടുള്ള ഈ വസ്തുവിന്റെ സാമ്യം വളരെ കുറഞ്ഞു .ഏതാനും ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പീഠഭൂമിയിലെ ദൃശ്യങ്ങൾ വിദൂരതയിൽനിന്നു നോക്കുമ്പോൾ മനുഷ്യമുഖത്തോട് കാണിക്കുന്ന ഒരു സാമ്യമാണ് വൈക്കിംഗ് -1 പകർത്തിയ ചിത്രം വെളിവാക്കിയത് എന്ന് മാർസ് ഗ്ലോബൽ സർവേയർ പേടകലത്തിൽ നിന്നും ലഭിച്ചഹൈ റെസൊല്യൂഷൻ ചിത്രങ്ങൾ വ്യക്തമാക്കി .
===
REF :https://science.nasa.gov/scien…/science-at-nasa/…/ast24may_1
Images courtesy:https://science.nasa.gov/scien…/science-at-nasa/…/ast24may_1