ഒരു ദിവസം 24 മണിക്കൂറാക്കിയത് ഈജിപ്റ്റുകാരായിരുന്നുവത്രെ. ദണ്ഡിന്റെ നിഴലിന്റെ നീളത്തിനെ അടിസ്ഥാനമാക്കി സമയം കണക്കാക്കിയതും അവർ തന്നെ.പിന്നീടതിനെ പരിഷ്കരിച്ച് ബാബിലോണിയക്കാർ ഹെമിസൈക്കിൾ ക്ലോക്കുണ്ടാക്കി. ഇതൊക്കെ പകൽ സമയത്തിനു മാത്രമാണ് ഉപകരിച്ചിരുന്നത്.പിന്നീടുള്ളത് ജല ഘടികാരമാണ്. പ്രശസ്ത വാനനിരീക്ഷകരായ ഗലീലിയോയും ടൈക്കോബ്രാഹൊയുമൊക്കെ ജല ഘടികാരം ഉപയോഗിച്ചവരാണ്.പെൻഡുലം ക്ലോക്ക് നിർമിച്ചത് 1679 ൽ ക്രിസ്ത്യൻ ഹൈജൻസായിരുന്നു.അതായത് ഗലീലിയോയുടെ മരണശേഷം 14 വർഷങ്ങൾ കഴിഞ്ഞ്. ഇത് പറയാൻ കാരണം പള്ളിമണിയുടെ ദോലനം നിരീക്ഷിച്ചത് അദ്ദേഹമായിരുന്നു.അതുപയോഗിച്ചത് ഹൈജൻസും.1928 ൽ കൃത്യത കൂടിയ ക്വാർട്സ് ക്രിസ്റ്റൽ ക്ലോക്ക് നിലവിലെത്തി.പീസോ ഇലക്ട്രിക് പ്രഭാവമുപയോഗിച്ചായിരുന്നു പ്രവർത്തനം.പ്രത്യേക രീതിയിൽ മുറിച്ചെടുത്ത ക്രിസ്റ്റലിൽ വൈദ്യത സഹായത്തോടെ ഒരു സ്ഥിര ആവൃത്തിയിൽ ദോലനം ചെയ്യുന്നതാണിത്. ഇതു മൂലമുണ്ടാകുന്ന ദുർബലമായ വൈദ്യുതിയാണ് ക്ലോക്ക് മെക്കാനിസം പ്രവർത്തിപ്പിക്കുന്നത്.ഇതിന്റെ കൃത്യത ദിവസത്തിൽ ഒരു മൈക്രോ സെക്കന്റിന്റെ ദശലക്ഷത്തിലൊരംശം മാത്രം. അറ്റോമിക് ക്ലോക്കുകൾ പരീക്ഷിക്കുന്നത് 1949 ൽ അമേരിക്കയിലെ നാഷണൽ ബ്യൂറൊ ഓഫ് സ്റ്റാൻഡേർട്സിലെ ശാസ്ത്രജ്ഞരാണ്. അമോണിയ വാതകത്തെ ഹൈവോൾട്ടേജ് ഫോക്കസ്സിംഗ് ഉപാധിയിലേക്ക് കടത്തി ഉയർന്ന ഊർജതന്മാത്രകളെ താഴ്ന്ന ഊർജതന്മാത്രകളിൽ നിന്ന് വേർതിരിച്ച് ഒരു കാവിറ്റി റെസോണറ്ററിയിലേക്ക് കടത്തുമ്പോൾ 24 മെഗാഹെർട്സ് ആവൃത്തിയിലുള്ള നിശ്ചല തരംഗങ്ങൾ ഉണ്ടാവുകയും അവ സമയ ഉപാധിയെ ഉത്തേജിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.അപാര കൃത്യതയായിരുന്നു അവയ്ക്ക്.സമയം തെറ്റാനുള്ള സാധ്യത സെക്കന്റിന്റെ കോടിയിലൊരംശം മാത്രം.എന്നാൽ അതിനേക്കാൾ കൃത്യതയുള്ള സീഷ്യം ക്വാർട്സ് ക്ലോക്ക് 1952 ൽ എത്തി.അതിൽ 1000 വർഷങ്ങളിൽ സംഭവിക്കാവുന്ന സമയനഷ്ടം ഒരു സെക്കന്റ് മാത്രം.ഇതിലെ ക്വാർട്സ് ക്രിസ്റ്റലിന്റെ കമ്പന ആവൃത്തി 5 മെഗാഹെർട്സാണ്.ഇതു മൂലമുണ്ടാകുന്ന വിദ്യുത്കാന്തിക മണ്ഡലത്തിൽ സീഷ്യം ആറ്റങ്ങൾ നിശ്ചിത ഫ്രീക്വൻസിയിൽ കമ്പനം ചെയ്യും. ഇതിനെ ആധാരമാക്കിയാണ് ഒരു സെക്കന്റ് എന്തെന്ന് അന്താരാഷ്ട്ര തലത്തിൽ നിജപ്പെടുത്തിയിരിക്കുന്നത്.Vinoj Appukuttan.
സമയത്തിന്റെ കഥയോ ചരിത്രമോ….. ?
സമയത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാൻ തുടങ്ങിയത് Egyptians ആയിരിക്കണം,അവരാണ് ദിവസത്തെ മുറിച്ച് ചെറുഭാഗങ്ങളാക്കിയതെന്ന് കരുതുന്നു. ഏതാണ്ട് 1500 ബിസി യിൽ അവരുടെ സൂര്യ ഘടികാരങ്ങൾ പകലിനെ 12 ഭാഗങ്ങളായി മുറിച്ചുകൊണ്ടുള്ളതായിരുന്നു. ഈ 12 ന്റെ കണക്ക് അവരുടെ duodecimal system വുമായി ബന്ധപ്പെടുത്തി കാണാം (12 base ആയി കാണുന്ന numeral system, ഇപ്പോൾ നമ്മുടേത് 10 base ആയുള്ള system).
രാത്രി അപ്പോഴും ഒരു പ്രശ്നമായിരുന്നു… Egyptians അവർ കണ്ടെത്തിയ ആകാശത്തെ വേർതിരിക്കുന്ന 36 നക്ഷത്രങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തി.ഇതിൽ 18 എണ്ണം രാത്രിയെ വേർതിരിക്കുന്നുവെന്നും അതിൽ മൂന്നെണ്ണം വീതം ഉദയ അസ്തമയ സമയത്തിലേതാണെന്നും ഉള്ളതിനാൽ അവർ രാത്രിയെയും 12 ആയി തിരിച്ചു.ഈ സമയത്തും മണിക്കൂർ ഒരു പ്രശ്നമായിരുന്നു വർഷത്തിൽ സീസൺ അനുസരിച്ച് അത് കൂടുകയും കുറയുകയും ചെയ്തു കൊണ്ടിരുന്നു.
ദിവസം അങ്ങനെ 24 ഭാഗമായി പകൽ സൂര്യ ഘടികാരവും,രാത്രി water clock ഉം ഈ കണക്കുകൂട്ടലിനെ സംരക്ഷിച്ചു പോന്നു. ഇനിയാണ് ഗ്രീക്ക് കാരുടെയും Babylonians ന്റെയും contribution. Babylonians 2000 ബിസി യിൽ തന്നെ sexagesimal system (base 60) ഉപയോഗിച്ച് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ നടത്തിയിരുന്നു. ഇപ്പോൾ വലിയ ഉപയോഗമില്ലേലും കോണും വൃത്തവും എല്ലറ്റിന്റേം calculation ആയി ഇന്നും ഈ 60 base സിസ്റ്റം ഉപയോഗിക്കുന്നു.
ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞൻ Eratosthenes ( BC 276-194) ഭൂമിയെ 60 ഭാഗങ്ങളായി തിരിച്ചു – latitude.പിന്നീട് 100 വർഷങ്ങൾക്കു ശേഷം Hipparchus എന്ന ശാസ്ത്രഞ്ജൻ Longitude സിസ്റ്റം (parallel lines from നോർത്ത് to south) കൊണ്ടുവന്നു അത് പിന്നീട് ടോളെമി ഓരോ ഡിഗ്രിയും 60 ചെറുഭാഗങ്ങളായി തിരിച്ചു, ആദ്യത്തെ longitude തിരിവ് minute ആയും രണ്ടാമത്തെ ചെറു തിരിവ് second ഉമായി കണക്കാക്കി.
Foot note:
ഇപ്പോഴത്തെ second ന്റെ ആധികാരിക നീളം 1967 ലെ നിർവചന പ്രകാരം cesium ആറ്റത്തിന്റെ 9192631770 energy transition പൂർത്തിയാക്കാനെടുക്കുന്ന നേരമാണ്.
സമയത്തിന്റെ കാര്യത്തിൽ നമ്മൾ വളരെ അധികം mastery നേടിയിരിക്കുന്നു, ഇപ്പോൾ രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം നമുക്ക് മീറ്റർ ഓ സെന്റിമീറ്റർ നേക്കാൾ കൃത്യമായി സമയം കൊണ്ടളക്കാം.
1 മീറ്റർ = 1/299, 792, 458 of a second.Anoop Mohan