തീ കൊണ്ട് തീ കെടുത്തുക.
കാട്ടുതീയെ പ്രതിരോധിക്കാൻ കാടിനു തന്നെ തീയിടുന്ന രീതിയാണിത്.വരൾച്ചയ്ക്കു മുൻപേ നിയന്ത്രിതമായ രീതിയിൽ തീയിട്ട് വൻ കാട്ടുതീ തടയുന്നു.മണ്ണിൽ പുതുമുള വരുവാനും അമ്ലതം നിയന്ത്രിക്കുവാനും രോഗകാരികളായ സൂഷ്മ രോഗാണുക്കളെ നശിപ്പിക്കുവാനും ഇതിലൂടെ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.കൗണ്ടർ ഫയർ (counter fire) എന്നാണിതിനെ പറയുക.മറ്റൊന്ന് ഫയർലൈൻ/ഫയർബ്രേക്ക് ഉണ്ടാക്കുകയാണ്.ഇത് പ്രകാരം കാടിന് നിശ്ചിത മേഖലയ്ക്കു ചുറ്റുമായി കാട് വെട്ടിതെളിച്ചിടും.തീ പിടിക്കുവാൻ ഒന്നും തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.കാടിനുള്ളിൽ പല ഭാഗങ്ങളിൽ ചെറിയ തടയണകൾ നിർമിച്ച് വെള്ളം ശേഖരിച്ചുവെക്കുന്ന രീതിയുമുണ്ട്.വലിയ കാട്ടുതീ ഉണ്ടായാൽ ഫയർ എഞ്ചിനും,വിമാനവും,ഹെലികോപ്ടറുമൊക്കെ ഉപയോഗിച്ച് വെള്ളം തളിയ്ക്കുന്നത് കൂടാതെ കൃത്രിമ മേഘങ്ങൾ നിർമിച്ച് മഴ പെയ്യിക്കുന്നതും,കാട്ടുതീയിലെ ഓക്സിജൻ വലിച്ചെടുത്ത് അത് കെടുത്തുന്ന പ്രത്യേകതരം രാസവസ്തുക്കളടങ്ങിയ പത സ്പ്രേ ചെയ്യുന്ന രീതിയും നിലവിലുണ്ട്.ഓസ്ട്രേലിയയിലെ കാട്ടുതീ മുൻപും വൻ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.അതിൽ ഭീകരമായത് 1994 ജനുവരിയിലുണ്ടായതാണ്.സിഡ്നിയുടെ പരിസരത്തും ന്യൂ സൗത്ത് വെയ്ൽസിന്റെ തീരത്തുമായി 130 സ്ഥലങ്ങളിൽ തീപടർന്നു.ഇത് 960 km ദൂരത്തേക്ക് പടരുകയുണ്ടായി.4 ലക്ഷം ഹെക്ടർ ഭൂമി ഒരൊറ്റ മാസത്തിൽ കത്തിയെരിഞ്ഞു.കോവാലകളുടെ വശം പൂർണ്ണമായും നശിച്ചു.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.