യവന മഹാകാവ്യമായ ഇലിയഡിലാണ് പ്രശസ്തമായ ട്രോജൻ കുതിരയുടെ കഥ പ്രതിപാദിച്ചിട്ടുള്ളത് . മനുഷ്യകുലത്തിന്റെ ഒരു നിധി തന്നെയാണ് ഈ കഥ .
ഏഷ്യ മൈനറിലെ( ഇന്നത്തെ തുർക്കി ) യിലെ പശ്ചിമതീരത്തായിരുന്നു ട്രോയ് നഗരം . അക്കാലത്തെ പ്രമുഖ സൈനിക ശക്തിയായ മൈസീനിയൻ സാമ്രാജ്യം പല കാരണങ്ങളാൽ ട്രോയ് ആക്രമിച്ചു .പന്ത്രണ്ടു കൊല്ലം യുദ്ധം ചെയ്തിട്ടും ട്രോയുടെ കനത്ത കോട്ടവാതിലുകൾ ഭേദിച്ച് അകത്തു പ്രവേശിച്ചു നഗരം കീഴടക്കാൻ മൈസീനിയൻ സൈന്യത്തിനായില്ല . ട്രോയുടെ കോട്ടമതിലുകൾ ദേവ നിര്മിതമായിരുന്നു . സ്വർഗ്ഗത്തിൽനിന്നു ഒരിക്കൽ പുറത്തകക്കപ്പെട്ട സമുദ്ര ദേവനായ പോസിഡോണും സൂര്യ ദേവനായ അപ്പോളോയുമാണ് ട്രോയുടെ ശത്രുക്കൾക്ക് ഭേദിക്കാനാവാത്ത ആ വമ്പൻ പ്രതിരോധം ട്രോയ്ക്ക് നിർമിച്ചു നൽകിയത് .
ശക്തികൊണ്ട് ട്രോയുടെ കോട്ടമതിലുകൾ ഭേദിക്കാനാവില്ല എന്ന് പന്ത്രണ്ട് വർഷത്തെ യുദ്ധം കൊണ്ട് മനസിലാക്കിയ ഗ്രീക്ക് സേനാനായകർ മറ്റു മാർഗങ്ങൾ ആലോചിക്കാൻ തുടങ്ങി . അതിബുദ്ധിമാനും ഇത്താക്കയിലെ രാജാവും പ്രായോഗിക തന്ത്രങ്ങളുടെ ആശാനുമായ ഒഡീസിയസ് ഒരുപായം കണ്ടെത്തി . അതാണ് വിശ്വ പ്രസിദ്ധമായ ട്രോജൻ കുതിര . കിടയറ്റ യോദ്ധാവെന്നതിലുപരി വിദഗ്ധനായയ് ഒരു ആശാരിയും കൂടെയായിരുന്നു ഒഡിസിസ് . പഴയ പായ്ക്കപ്പലുകൾ ഏതാനും എണ്ണം പൊളിച്ചു ഒരു സുന്ദരമായ ഒരു അശ്വ രൂപം അദ്ദേഹം നിര്മിച്ചെടുത്തു . അകം പൊള്ളയായ ആ അശ്വ രൂപത്തിന് ഉള്ളിൽ അനേകം സൈനികർക്ക് രഹസ്യമായി ഒളിച്ചിരിക്കാമായിരുന്നു .ഒഡിസിസ് ഇന്റെയും ഡയോമിഡീസിന്റെയും നേതൃത്വത്തിൽ ഏറ്റവും കരുതരായ ഏതാനും യവന സൈനികർ കുതിരയുടെ ഉള്ളിൽ ഒളിച്ചിരുന്നു . മറ്റു ഗ്രീക്ക് സേനകൾ ട്രോയുടെ തീരത്തുനിന്നും തല്ക്കാലം മറ്റൊരിടത്തേക്ക് മാറി .
അതിസുന്ദരമായ കുതിരയെക്കണ്ട ട്രോജൻ സാധാരണകാർക്ക് അതിനെ കോട്ടവാതിലിനുള്ളിൽ കയറ്റണം എന്ന പൂതിയായി . കൗശലകകരനായ ഒഡീസിയസ് കുതിരയുടെ ഉയരം ട്രോയുടെ കവാട ദ്വാരത്തെക്കാൾ കൂടുതലായാണ് നിർമിച്ചത് . കുതിരയുടെ ഭംഗിയിൽ ചതിക്കപ്പെട്ട ട്രോജൻ ജനത .കുതിരയെ അകത്തുകയറ്റൻ തങ്ങളെ അതുവരെ സംരക്ഷിച്ചു നിർത്തിയ കോട്ടയുടെ ഒരു ഭാഗം പൊളിച്ചു മാറ്റി . കോട്ട പണിതീർ ത്ത ത്തിനു ശേഷം പണത്തിന്റെ പേരിൽ തർക്കം ഉടലെടുത്തപ്പോൾ സമുദ്രദേവനായ പോസിഡോൺ തന്നെ കോട്ട ട്രോജൻ ജനതയാൽ തന്നെ തകർക്കപ്പെടും എന്ന് പ്രവചിച്ചിരുന്നു .ശത്രുക്കൾക്ക് സാധിക്കകത്ത് അവർ സ്വയം ചെയ്തുകൊടുത്തു .
കുതിരയെ കോട്ടക്കകത്തു നിർത്തി ആഘോഷവും കഴിഞ്ഞു മദ്യപിച്ചുറങ്ങിയ ട്രോജൻ ജനതെയെ മുഴുവൻ കുതിരക്കുള്ളിൽ ഒളിച്ചിരുന്ന ഗ്രീക്ക് ” കമാൻഡോ ” കൾ വധിക്കുകയോ അടിമകളാക്കുകയോ ചെയ്തു . അപ്പോഴേക്കും കുറച്ചുദൂരെ ഒളിച്ചിരുന്ന മറ്റു ഗ്രീക്ക് സൈനികരും പാഞ്ഞെത്തി ട്രോയ് നഗരത്തെ അഗ്നിക്കിരയാക്കി . ട്രോയ് രാജാവിന്റെ പുത്രന്മാരിൽ ഒരാളായ എനിയാസ് മാത്രം കൗശലം കൊണ്ട് ആ കുരുതിയിൽ നിന്നും രക്ഷപ്പെട്ടു .
ദേവകൾ നിർമിച്ചു നൽകിയ പ്രതിരോധം പോലും മനുഷ്യരുടെ വിഡ്ഢിത്തം കൊണ്ട് നിഷ്ഫലമാകുന്ന ദുരന്തമാണ് ട്രോജൻ കുതിര യിലൂടെ യവന മഹാകവി ഹോമർ മനുഷ്യന് മുന്നിൽ അവതരിപ്പിക്കുന്നത് .
====
ചിത്രം : ട്രോജൻ കുതിര – ജിയോവാന്നി ഡൊമെനിക്കോ റ്റൈപോളോ( Giovanni Domenico Tiepolo ) വരച്ച ചിത്രം .https://bn.wikipedia.org/…/%E0%A6%9A%E0%A6%BF%E0%A6%A4%E0%A…
===