മുന്നോട്ട് സഞ്ചരിച്ച് പുറകോട്ട് പോവുക, അതെങ്ങനെ സാധ്യമാകും?സൂര്യനെപ്പോലെ ചന്ദ്രനും കിഴക്കുദിച്ച് പടിഞ്ഞാറേക്ക് പോകുന്നു എന്നാണ് നമുക്ക് അനുഭവപ്പെടുന്നത്.യഥാർത്ഥത്തിൽ ചന്ദ്രൻ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് സൂര്യന്റെ ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്.ചന്ദ്രൻ ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നതിനേക്കാൾ വേഗത്തിൽ ഭൂമി കിഴക്കോട്ട് തിരിയുന്നതാണ് കാരണം. ടൈക്കോബ്രാഹയുടേയും കെപ്ലറുടേയുമൊക്കെ കാലത്ത് ഖഗോളങ്ങൾ ( ഈ വാക്ക് ഞാനാദ്യമായി ഉപയോഗിക്കുകയാണ് ഖം എന്നാൽ ആകാശത്തിന്റെ പര്യായമാണ്.ഖഗോളം = ആകാശഗോളം ) മുന്നോട്ടുള്ള സഞ്ചാരം നിർത്തി അല്പം പുറക്കോട്ട് സഞ്ചരിച്ചിരുന്നതായി കരുതിയിരുന്നു. വാനനിരീക്ഷകർ ഇതിനെ ഒരൽഭുത പ്രതിഭാസമായി കണക്കാക്കി.എന്നാൽ ഭൂമിയുടെ അപാരവേഗത മറ്റു ഗ്രഹങ്ങളെ പുറകിലാക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല. മുകളിൽ പറഞ്ഞ തോന്നലിനെ പിന്നോക്കഗതി ചലനം (Retrograde motion) എന്നാണ് പറയുക.നമ്മള്ളനുഭവിച്ച ഒരുദാഹരണം നോക്കുവാണേൽ ബസ്സിൽ യാത്ര ചെയ്യുബോൾ മറ്റൊരു ബസ്സിനെ മറികടക്കുന്ന നേരം ഒരു നിമിഷത്തേക്കെങ്കിലും രണ്ട് ബസ്സുകളും നിശ്ചലമെന്ന് തോന്നിയേക്കാം. അതിനുശേഷമുള്ള അവസ്ഥയിൽ ആ ബസ്സ് പുറകോട്ട് പോകുന്നതായി തോന്നാം.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.