ബി സി ഇ മൂന്നാം ശതകത്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് ബഹുമുഖ മഹാ പ്രതിഭയാണ് ഇറാത്തോസ്തനീസ് . ഗണിതജ്ഞൻ , കവി , ഖഗോളശാസ്ത്രജ്ഞൻ , ഭൂവിജ്ഞാന വിദഗ്ധൻ , സംഗീതജ്ഞൻ എല്ലാമായിരുന്നു ഇറാത്തോസ്തനീ സ്(Eratosthenes (276–194 BC) ). ജിയോഗ്രഫി എന്ന ശാസ്ത്ര മേഖലക്ക് ചട്ട ക്കൂടുകൾ നിർമിച്ചത് ഇറാത്തോസ്തനീസ് ആയിരുന്നു . ഭൂമിയുടെ പ്രതലത്തെ അക്ഷഅംശങ്ങളിലൂടെയും രേഖാംശങ്ങളിലൂടെയും നിർവചിച്ചതും ഇറാത്തോസ്തനീസ് തന്നെ . അലെക്സാണ്ടറുടെ പടയോട്ടത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഒരു ലോക ഭൂപടം തയ്യാറാകാകൻ തുനിഞ്ഞത് ഇറാത്തോസ്തനീസ് ആണ് . ആ വിവരങ്ങളെ അടിസ്ഥാന മാക്കി അദ്ദേഹം തയാറാക്കിയ ലോക ഭൂപടം പിന്നീട്ഏതാണ്ട് 1700 വര്ഷം പാശ്ചാത്യ സംസ്കാരത്തിന്റെ റഫറൻസ് മാപ്പ് ആയി നിലനിന്നു .
കൊളമ്പസ് ഉം വാസ്കോ ഡാ ഗാമയും മഗല്ലനും ഒക്കെ ലോകം ചുറ്റാനിറങ്ങിയത് ഇറാത്തോസ്തനീസിന്റെ ലോക ഭൂപടവും കയ്യിൽ പിടിച്ചാണ് . പിന്നീട് ഇറാത്തോസ്തനീസി നും 17 നൂറ്റാണ്ടുകൾക്കു ശേഷം അമേരിഗോ വെസ്പുച്ചി ( Amerigo Vespucci) എന്ന ഇറ്റാലിയൻ കാർട്ടോഗ്രാഫർ ആണ് ഇറാത്തോസ്തനീസിന്റെ ലോക ഭൂപട ത്തിൽ കാര്യമായ പരിഷ്കാരം വരുത്തിയത് . ഇനനത്തെ വെസ്റ്റ് ഇന്ത്യൻ ദ്വീപുകളും ബ്രസീലും , ഏഷ്യയുടെയോ ,ആഫ്രിക്കയുടെയോ യൂറോപ്പിന്റേയോ ഭാഗമല്ല എന്ന് തിരിച്ചറിഞ്ഞത് അമേരിഗോ വെസ്പുച്ചി ആണ് . ആ തിരിച്ചറിവിന്റെ സ്മരണക്കാണ് രണ്ടു ഭൂഖണ്ഡങ്ങൾ അമേരിഗോ വെസ്പുച്ചിയുടെ നാമം പേറുന്നത് .
===
ref
https://digitalmapsoftheancientworld.com/…/eratosthenes-map/
===
rishidas s