വലിപ്പത്തിന്റെ കാര്യത്തിൽ വളരെ വൈവിധ്യമുണ്ട് ബ്ളാക്ക് ഹോളുകളിൽ . സൂര്യ പിണ്ഡത്തിന്റെ 1000 കോടി മടങ് ഭാരമുള്ള സൂപ്പർ മാസിവ് ബ്ളാക്ക് ഹോളുകൾ മുതൽ ഏതാനും മൈക്രൊഗ്രാം ദ്രവ്യമാനം മാത്രമുള്ള മൈക്രോ ബ്ളാക്ക് ഹോളുകൾ വരെ പ്രപഞ്ചത്തിലുണ്ട് എന്നതാണ് നിലനിൽക്കുന്ന സങ്കൽപം .
പ്രധാനമാ മായും സൂപ്പെർമാസിവ് , മാസ്സിവ്( ഇന്റർമീഡിയേറ്റ മാസ്സ് ) , സ്റ്റെല്ലാർ , പ്രൈമോഡിയേൽ ( മൈക്രോ )എന്നെ ഗണങ്ങളിലാണ് തമോഗർത്തങ്ങൾ പെടുന്നത്ഗാലക്സികളുട കേന്ദ്രങ്ങളിലാണ് സൂപ്പർ മാസിവ് ബ്ളാക്ക് ഹോളുകൾ കാണപ്പെടുന്നത്. സ്റ്റെല്ലാർ ബ്ളാക്ക് ഹോളുകൾ മാത്രമാണ് വലിയ നക്ഷത്രങ്ങളുടെ സൂപ്പർനോവ സ്ഫോടനത്തിലൂടെ ഉത്ഭവിക്കുന്നത് . പ്രൈമോഡിയേൽ ബ്ളാക്ക് ഹോളുകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല . മാസ്സ് തുലോം കുറഞ്ഞ പ്രൈമോഡിയേൽ ബ്ളാക്ക് ഹോളുകൾ പ്രപഞ്ചം ഉത്ഭവിച്ച പ്രക്രിയയിൽ തന്നെ ഉത്ഭവിച്ചു എന്ന് ഒരു തിയറി ഉണ്ട് .
സൂപ്പർ മാസിവ് ബ്ളാക്ക് ഹോളുകളാണ് എല്ലാ വലിയ ഗാലക്സികളുടെയും കേന്ദ്രഭാഗത്തു വിഹരിച്ചുകൊണ്ട് അവയെ നിലനിർത്തുന്നത് . സൂപ്പർ മാസ്സിവ് ബ്ളാക്ക് ഹോളുകളുടെ ഉത്പത്തിയെപ്പറ്റി കൃത്യമായ സങ്കൽപ്പങ്ങൾ ഇല്ല . എന്നാലും പല ബ്ളാക്ക് ഹോളുകൾ കൂടിച്ചേരുകയും പിന്നീട് ദ്രവ്യത്തെ വിഴുങ്ങുകയും ചെയ്താണ് സൂപ്പർ മാസ്സിവ് ബ്ളാക് ഹോളുകൾക്ക് അവയുടെ ഇപ്പോഴത്തെ ഭീമാകാരമായ ദ്രവ്യമാനം കൈവന്നത് എന്നാണ് പൊതുവെ നിലനിൽക്കുന്ന അനുമാനം . പത്തു ബില്യൻ സൗരപിണ്ഡത്തിൽ അധികം ദ്രവ്യമാനമുള്ള ബ്ളാക്ക് ഹോളുകളെ അൾട്രാ മാസിവ് ബ്ളാക് ഹോളുകൾ എന്നും നിർവചിച്ചു തുടങ്ങിയിട്ടുണ്ട് . ഇവയാണ് ക്വാസാറുകളുടെ ഊർജഉല്പാദനത്തിന്റെ അടിസ്ഥാനം എന്ന് ചില സിദ്ധാന്തങ്ങൾ ഉണ്ട് . സൗരയൂഥത്തിലെ സൂര്യന്റെ സ്ഥാനമാണ് വലിയ ഗാലക്സികളിൽ കേന്ദ്ര ഭാഗത്തു വിഹരിക്കുന്ന സൂപ്പർ മാസിവ് ബ്ളാക്ക് ഹോളുകൾക്ക് .
.
വമ്പൻ ഗാലക്സികളെക്കാൾ തുലോം ചെറുതായ കുള്ളൻ ഗാലക്സികളുടെയും ഗ്ലോബുലാർ ക്ലസ്റ്ററുകളുടെയും കേന്ദ്രഭാഗത്താണ് ഇന്റർമീഡിയേറ്റ് മാസ്സ് ബ്ളാക്ക് ഹോളുകൾ കാണപ്പെടുന്നത് . 100 മുതൽ 100000 വരെ സൗരപിണ്ഡമാണ് ഇന്റർമീഡിയേറ്റ് മാസ്സ് ബ്ളാക്ക് ഹോളുകൾ ക്ക് ഉള്ളത് . ഭാരം കുറവാണെങ്കിലും ഇന്റർമീഡിയേറ്റ് മാസ്സ് ബ്ളാക്ക് ഹോളുകളും സൂപ്പർ മാസിവ് ബ്ളാക്ക് ഹോളുകളുടെ സമാനമായ രീതിയിൽ തന്നെയാണ് ഉരുത്തിരിഞ്ഞതും നിലനിൽക്കുന്നതും
.
സ്റ്റെല്ലാർ ബ്ളാക്ക് ഹോളുകൾ വലിയ നക്ഷത്രങ്ങളുടെ സൂപ്പർ നോവ സ്ഫോടനത്തിന്റെ അനന്തിര ഫലമാണ് . സൂര്യനെക്കാൾ 5 -10 മടങ് ഭാരമെങ്കിലുമുള്ള നക്ഷത്രങ്ങളുടെ സൂപ്പർ നോവ സ്ഫോടനത്തി ലൂടെയാണ് സ്റ്റെല്ലാർ ബ്ളാക്ക് ഹോളുക ളുടെ ജനനം . 100 സൗരപിണ്ഡമാണ് സ്റ്റെല്ലാർ ബ്ളാക്ക് ഹോളുക ളുടെ ഏറ്റവും വലിയ ദ്രവ്യമായി കരുതപ്പെടുന്നത്
പ്രിമോർടിയെൽ ( മൈക്രോ ) ബ്ളാക്ക് ഹോളുകളാണ് ബ്ളാക്ക് ഹോളുകളിലെ ഏറ്റവും പ്രഹേളികകൾ . ഒരു ചെറു ഛിന്ന ഗ്രഹത്തിന്റെയോ വലിയ ഗ്രഹങ്ങളുടെയോ ദ്രവ്യമാനത്തിനിടക്കാവും മൈക്രോ ബ്ലാക്ക് ഹോളുകളുടെ ദ്രവ്യമാനം .ഇവയെ ഇതുവരെ കണ്ടെത്തിയിട്ടില്ല . ചെറുതാകുംതോറും ഇവയുടെ ആയുസ്സും കുറയും . പ്രപഞ്ചത്തിന്റെ ഉല്പത്തിക്ക് കാരണമായ മഹാസ്ഫോടനം തന്നെയാണ് മാക്രോ ബ്ളാക്ക് ഹോളുകളെയും സൃഷ്ടിച്ചത് എന്ൻ അനുമാനത്തിനു ഇപ്പോൾ കൂടുതൽ സ്വീകാര്യതയുണ്ട് . ഒരു ട്രില്യൺ കിലോഗ്രാം വരെ ദ്രവ്യമാനമുള്ള മൈക്രോ ബ്ളാക്ക് ഹോളുകൾ പ്രപഞ്ച ഉല്പത്തിമുതൽ ഇന്നേവരെയുള്ള കാലയളവിനിടക്ക് സ്വയം ഊർജ്ജമായി അപ്രത്യക്ഷമായിട്ടുണ്ടാവും എന്നും കരുതപ്പെടുന്നു .
ഭൗതിക നിയമങ്ങൾക്കനുസരിച്ചു ഒരു ബ്ളാക്ക് ഹോളിന്റെ ഏറ്റവും കുറഞ്ഞ ദ്രവ്യമാണ് പ്ലാങ്ക്ക് മാസ്സ് എന്നത് . 22 മൈക്രോഗ്രാം ആണ് ഒരു പ്ലാങ്ക് മാസ്സ് .എത്ര കുറഞ്ഞ മാഷുളള ഒരു ബ്ളാക്ക് ഹോൾ ഏതാനും സെക്കൻഡുകൾക്കുള്ളിൽ സ്വയം ഊർജമായി മാറും എന്നാണ് നിഗമനം
ബ്ളാക്ക് ഹോളിനെ എവെന്റ്റ് ഹൊറൈസണിനുള്ളിൽ പ്രവേശിക്കുന്ന ഏതൊരു വസ്തുവിനെയും ബ്ലാക്ക് ഹോളിന്റെ ഗുരുത്വബലം സൃഷ്ടിക്കുന്ന വേലിയേറ്റ ബലങ്ങൾ ചിന്ന ഭിന്നമാക്കി ഫണ്ടമെന്റൽ പാർട്ടിക്കിളുകൾ ആക്കി മാറ്റുന്നു . തുടർന്നുള്ള ബ്ളാക്ക് ഹോളിലേക്കുളള വീഴ്ചയിൽ ഫണ്ടമെന്റൽ പാർട്ടിക്കിളുകൾ എലെക്ട്രോമാഗ്നെറ്റിക് വികിരണമായി ബ്ളാക്ക്ഹോളിൽ വലിച്ചെടുക്കപ്പെടുന്നു .
===
ലേഖകൻ :ഋഷിദാസ്