ഇന്ന് മാതൃഭാഷദിനം,
✔84 ലക്ഷത്തോളം പേർക്ക് 800 ഓളം ഭാഷ
പാപ്പുവ ന്യൂഗിനിയിലെ കണക്കാണ് മുകളിൽ പറഞ്ഞത്.ദക്ഷിണ ശാന്തസമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കു വടക്ക് ന്യൂഗിനി ദ്വീപിന്റെ കിഴക്കേ പകുതി ,പടിഞ്ഞാറേ പകുതി ഇന്തോനേഷ്യയിൽ ഉൾപ്പെടുന്ന ഇറിയാൻ ജയയാണ്.1975 ൽ ബ്രിട്ടനിൽ നിന്നും സ്വതന്ത്രം നേടിയതാണ് ഈ ചെറുരാജ്യം. ഇടതൂർന്ന മഴക്കാടുകളും ഉയർന്ന കുന്നിൻ പ്രദേശങ്ങളിലൊക്കെയായി ഒറ്റപ്പെട്ട ഗ്രാമങ്ങളിലായാണ് ഇവിടത്തെ ജനങ്ങൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ പരസ്പരം കാണാനൊ സംസാരിക്കാനോ ഉള്ള സാഹചര്യം വളരെ കുറവും.ഓരോ ഗ്രാമത്തിലും അവരവരുടേതായ ഭാഷകളുണ്ടാക്കി സംസാരിക്കാൻ തുടങ്ങി.832 പ്രാദേശിക ഭാഷകളുണ്ടെന്നാണ് കണക്ക്. അതുകൊണ്ടാവണം ഔദ്യോഗിക ഭാഷ മൂന്നെണ്ണമുണ്ട് English,Tok Pisin(ടോക്ക് പൈസിൻ),Hiri Motu(ഹിരി മോത്തു).
✔വിസിലടിക്കുന്ന ശബ്ദം സംസാര ഭാഷയെ അപേക്ഷിച്ച് വളരെ ദൂരെ നിന്നേ നമുക്ക് കേൾക്കാൻ കഴിയും. എന്നാൽ വിസിലടി മാത്രമുള്ള ഒരു ഭാഷയുണ്ട്. കാനറി ദ്വീപുകളിൽപെടുന്ന ലാ ഗൊമേര ദ്വീപിലെ നിവാസികളാണ് ഈ ഭാഷ ഉപയോഗിക്കുന്നത്.സിൽബോ എന്ന് പേരുള്ള ഈ ഭാഷയിൽ ഓരോ വാക്കിനും ഓരോ ശബ്ദമാണ് അങ്ങനെ നാലായിരം വാക്കുകൾ. സ്കൂൾ തലത്തിൽ തന്നെ ഈ ഭാഷ അവർ പരിശീലിക്കുന്നു.
മലനിരകളും താഴ് വരകളും നിറഞ്ഞ സ്ഥലമായതിനാൽ വളരെ ദൂരേക്ക് ശബ്ദം എത്തിക്കാൻ അവർ വിസിൽ ഭാഷ ഉപയോഗിക്കുന്നു.vdo കാണുക. https://youtu.be/C0CIRCjoICA
✔ ഏറ്റവും കൂടുതൽ official language ഉപയോഗിക്കുന്നത് ദക്ഷിണാഫ്രിക്കയാണ് 11 എണ്ണം.
✔ പുല്ലിംഗം (masculine) സ്ത്രീലിംഗം (feminine) എന്നീ രണ്ട് തരമാണല്ലൊ നമ്മളുപയോഗിക്കുന്നത്.ജർമ്മൻ ഭാഷയിൽ മൂന്നാമതൊന്ന് neuter എന്നൊന്ന് കൂടിയുണ്ട്.
✔ ബഹിരാകാശത്ത് ആദ്യമായി സംസാരിച്ച ഭാഷ റഷ്യനാണ്
✔ ഒരു വ്യക്തി ശരാശരി 100 വാക്കുകളാണ് ദിവസത്തിൽ ഉപയോഗിക്കുക.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.