യവന വിശ്വാസപ്രകാരം ദേവാധിദേവനായ സിയൂസിന്റെയും അദ്ദേഹത്തിന്റെ രാജ്ഞി ഹേരയുടെയും പുത്രനാണ് ഹെഫെസ്റ്റ്സ്. ദേവകളുടെ ആയുധങ്ങൾ നിർമിക്കുന്ന ദേവ ശില്പിയായാണ് ഹെഫെസ്റ്റ്സ് നെ യവന പുരാണങ്ങൾ വര്ണിച്ചിരിക്കുന്നത് .കാണാൻ സുന്ദരനല്ലാത്ത ഹേഫെസ്റ്റ്സ് നെ അമ്മയായ ഹേരാ ദേവി വലിച്ചെറിഞ്ഞുവെന്നും അതിനാൽ അദ്ദേഹം മുടന്തനായി മാറിയെന്നുമാണ് യവന പുരാണങ്ങൾ ഘോഷിക്കുന്നത് . ആ വൈരാഗ്യം ഹേഫെസ്റ്റ്സ് എക്കാലവും ദേവരാജ്ഞിയോട് പുലർത്തിയിരുന്നു .ദേവന്മാരുടെ ആയുധങ്ങളും ,പടച്ചട്ടകളും കൗതുക വസ്തുക്കളും എല്ലാം നിർമിച്ചിരുന്നത് ഹേഫെസ്റ്റ്സ് തന്നെയായിരുന്നു .ഹേഫെസ്റ്റ്സ് ഇന്റെ പണിശാലയിൽനിന്നാണ് പ്രോമിത്യുസ് മനുഷ്യന് നൽകാൻ അഗ്നി അപഹരിച്ചത് . മനുഷ്യ പക്ഷപാതിയായ ഹേഫെസ്റ്റ്സ് ആ അപഹരണം കണ്ടില്ലെന്നു നടിക്കുകയാണുണ്ടായത് .
പിറവിയിൽ തന്നെ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട ഹെഫെസ്റ്റിസിനെ തെറ്റിസ് (Thetis ) എന്ന ജലദേവതയാണ് വളർത്തിയത്. .തനിക്ക് അമ്മയില്ല എന്നു ഹെഫെസ്റ്റ്സ് തന്നെ ദേവ സഭയിൽ പ്രഖ്യാപിക്കുന്നുണ്ട് . അമ്മയായ ഹേരയോടുള്ള പക തീർക്കാൻ ഹേഫെസ്റ്റ്സ് ഒരു സിംഹാസനം നിർമിച്ച ഹേരക്ക് സമ്മാനിക്കുന്നു . അതിൽ ഇരുന്ന ഹേരാ ദേവിക്ക് എഴുന്നേൽക്കായില്ല ദേവകളുടെ വിലാപങ്ങളും അഭ്യർത്ഥനയും ഒന്നും ഹെഫെസ്റ്റിസിന്റെ മനസ്സ് അലിയിച്ചില്ല . ഒടുവിൽ ദേവന്മാരുടെയിടയിലെ സൂത്രശാലിയായ ഹെർമിസ് (Hermes ) വീഞ്ഞ് നൽകി മതതനാക്കിയാണ് ഹേഫെസ്റ്റിസിന്റെ മനസ്സ് മാറ്റിയത് .
യന്ത്ര മനുഷ്യരെ നിർമിച്ചതാണ് ഹേഫെസ്റ്റിസി ന്റെ മറ്റൊരു പ്രത്യേകത . മുടന്തുള്ളതുകൊണ്ട് ചെറുപ്പത്തിൽ നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സഹായികളായി രണ്ടു യന്ത്രമനുഷ്യരെ തന്നെ ഹെഫെസ്റ്റിസ് നിർമിച്ചു .പിനീട് അവരുടെ സഹായത്തോടെയാണ് ഹെഫെസ്റ്റി സിന്റെ നിർമാണ പ്രവർത്തനങ്ങൾ .പോസെയ്ഡോൺ ദേവന്റെ പുത്രന്മാരായ സൈക്ലൊപ്സുകളും വളരെയധികം വിദ്യകൾ ഹെഫെസ്റ്റി സിനു പകർന്നു നൽകി . സീയൂസ് ദേവലോകം വാഗ്ദാനം ചെയ്തപ്പോൾ തനിക്ക് ഭൂമി മതി എന്ന് പറഞ്ഞ മനുഷ്യസ്നേഹികൂടിയാണ് അദ്ദേഹം .പിന്നീട സൂത്രപ്പണിയിലൂടെയാണ് സീയൂസ് ഹെഫെസ്റ്റി സി നെ ദേവ സഭയിൽ എത്തിച്ചത് . ദേവന്മാർക്കുവേണ്ടിയും യന്ത്ര സഹായികളെ ഹെഫെസ്റ്റിസ് നിർമിച്ചു അദ്ദേഹം നിർമിച്ച അനേകം കാലുകളോടുകൂടിയ ഒരു മേശ ദേവ സഭയിൽ ഓടിനടന്ന് ഭക്ഷണവും പാനീയങ്ങളും വിതരണംചെയ്തു .
സൗന്ദര്യ ദേവതയായ ആഫ്രോഡിയറ്റ് ( Aphrodite ) ആണ് ഹെഫെസ്റ്റിസിന്റെ പത്നി . ഇവർ തമ്മിൽ എപ്പോഴും അടിപിടി ആയിരുന്നു .വിരൂപനായ ഹേഫെസ്റ്റിസിന്റെ അഫ്രോഡെയ്റ്റിന് ഇഷ്ടമായിരുന്നില്ല . ദേവസഭയിൽ ഹെഫെസ്റ്റിസിനെ കളിയാക്കുകയും അവഹേളിക്കുകയുമായിരുന്നു അഫ്രോഡെയ്റ്റി ഇന്റെ പ്രധാന വിനോദം . പ്രതികാരമായി അഫ്രോഡെയ്റ്റിന് പലപ്പോഴും നല്ല മുട്ടൻ പണികളും കൊടുത്തിരുന്നു .
ഗ്രീസിലെ പുരാതന വ്യാവസായിക കേന്ദ്രങ്ങളിൽ ഹെഫെസ്റ്റിസിനെ പ്രാധാന്യമുള്ള ദേവനായി ആരാധിച്ചിരുന്നു .യവന ദേശത്തെ ഒരു പ്രധാന ലോഹ നിർമാണ കേന്ദ്രമായ ലെംനോസിലെ ആസ്ഥാന ദേവനായിരുന്നു ഹെഫെസ്റ്റിസ്.
ദയാലുവും സമാധാനപ്രിയനുമായാണ് ഹെഫെസ്റ്റിസിനെ യവന പുരാണങ്ങൾ ചിത്രീകരിക്കുന്നത് . തൊഴിലാളികളുടെയും അദ്ധ്വാനിക്കുന്നവരുടെയും സംരക്ഷകനുമാണ് അദ്ദേഹം .പൊതുവെ അന്തർ മുഖിയായ ഹെഫെസ്റ്റിസിനെ പറ്റി മറ്റു ദേവന്മാരുടേതുപോലെ ഒരുപാട് കഥകൾ ഇല്ല .കൊല്ലപ്പണിക്കാരുടെ ആയുധങ്ങളോടൊപ്പമാണ് ഹെഫെസ്റ്റിസിനെ ചിത്രകാരന്മാരും ശില്പികളും ചിത്രീകരിച്ചിട്ടുള്ളത് .കേബേറോയി ( Kabeiroi) എന്ന വിദഗ്ധരായ പണിക്കാരാണ് ഹെഫെസ്റ്റിസിനെ അദ്ദേഹത്തിനെ പണിശാലയിൽ സഹായിച്ചിരുന്നത് . ഗ്രീസിലേയും റോമിലെയും തൊഴിലാളികൾ ഹെഫെസ്റ്റിസി ന്റെ ബഹുമാനാർദ്ധം വലിയ ഉത്സവങ്ങൾ സംഘടിപ്പിച്ചിരുന്നു .പുരാതന ഗ്രീസിൽ ഈ ഉത്സവം ഹെഫാസ്റ്റിയ (Hephaestia ) എന്നും ,പുരാതന റോമിൽ വൾ്ക്കനാലിയ ( Vulcanalia) ന്നുമാണ് ഈ ഉത്സവം അറിയപ്പെട്ടിരുന്നത് . റോമൻ ഇതിഹാസങ്ങളിൽ വൾകൻ ( Vulcan) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് .
====
ചിത്രം: ഹെഫെസ്റ്റിസ് : കടപ്പാട് http://majorolympians.com/hephaestus.html
—
.
ref
.
1.https://greekgodsandgoddesses.net/gods/hephaestus/
2.http://majorolympians.com/hephaestus.html
—
This is an original work no part of it is copied from elsewhere.-rishidas