ഇരുട്ടത്ത് തിളങ്ങുന്ന വാച്ചുകൾ, ക്ലോക്കുകൾ, മീറ്റർ ഡയലുകൾ …ഇവയിലൊക്കെ റേഡിയം എന്ന മൂലകം സിങ്ക് സൾഫൈഡുമായി ചേർന്ന മിശ്രിതമാണ് ചേർത്തിരിക്കുന്നത്.രശ്മി എന്നർത്ഥമുള്ള റേഡിയസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റേഡിയമെന്ന വാക്കുണ്ടായത്.പ്ലാസ്റ്റിക്ക് വാച്ചുകളുടെ ഡയലുകൾ വെറും പ്ലാസ്റ്റിക് മാത്രമല്ല,ഇതിൽ ട്രിറ്റിയവും പ്രൊമിത്തിയവും കൂടി ചേർക്കാറുണ്ട്.ചെറിയ തോതിൽ വികിരണമുണ്ടാക്കുന്നവയാണ് ഈ മൂലകങ്ങൾ.പ്ലാസ്റ്റിക് വാച്ചുകളുടെ ഡയലിനും മറ്റും തെളിച്ചമുണ്ടാക്കാൻ ഒരു സഹായി എന്ന നിലയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ട്രിറ്റിയം ബീറ്റാ രശ്മികളും പ്രൊമിത്തിയം ആൽഫാ രശ്മികളുമാണ് പുറത്തു വിടുന്നത്. വളരെ ചെറിയ തോതിൽ തൊലിയ്ക്കുള്ളിൽ കടന്നു ചെല്ലാൻ ഇവയ്ക്കാകുമത്രെ.എന്നാൽ ഇത് ശരിയല്ലെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്. ചെറിയ തോതിൽ ട്രിറ്റിയം വാതകമായി അന്തരീക്ഷത്തിലേക്ക് രക്ഷപ്പെട്ടാലും വേഗത്തിൽ ലയിക്കുന്നതു കൊണ്ട് ശ്വസിച്ചാലും കുഴപ്പമില്ലെന്നാണ് ഇവരുടെ വാദം.റേഡിയോ ആക്ടീവായ ട്രിറ്റിയം ചേർന്ന പ്ലാസ്റ്റിക് വാച്ചുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല എന്നു തന്നെയാണ് ഭൂരിപക്ഷം ശാസ്ത്രജ്ഞരും.കെട്ടിയാൽ തന്നെ ഏകദേശം ഒരു മാസത്തിൽ തന്നെ ശരീരത്തിൽ കയറിയ ട്രിറ്റിയം ഇല്ലാതാകുമെന്നും പറയുന്നു.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.