😇പച്ചമാങ്ങയോ പുളിയോ മറ്റും തിന്നുന്നത് കണ്ടാൽ നമുക്ക് വേണ്ടെങ്കിലും വായിൽ വെള്ളം വരും.മനുഷ്യരിൽ മാത്രമല്ല ചില ജീവികളിലും കാണുന്ന മുന്നനുഭവങ്ങൾ മൂലമുള്ള അനൈശ്ചിക ചേഷ്ടകളാണ് (conditioned reflex) ഇതിനു കാരണം.മറ്റൊരാൾ പച്ചമാങ്ങ തിന്നുന്നത് കാണുമ്പോൾ നമ്മുടെ തലച്ചോറ് ആ അനുഭവം ഓർക്കുകയും ഭക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഉണ്ടായി വായിൽ വെള്ളം വരാൻ തുടങ്ങുകയും ചെയ്യും.റഷ്യൻ ശാസ്ത്രജ്ഞനായ ഇവാൻ പാവ് ലോവ് ആണ് conditioned reflex കണ്ടെത്തിയത്.ഏതെങ്കിലും ഒരു പ്രേരണയോട് ശരീരത്തിന് തോന്നുന്ന സ്വാഭാവിക പ്രതികരണത്തെ തുടർച്ചയായ അനുഭവത്തിലൂടെ അല്ലെങ്കിൽ പരിശീലനത്തിലൂടെ മറ്റൊരു പ്രേരണയുമായി ബന്ധപ്പെടുത്താനുള്ള തലച്ചോറിന്റെ കഴിവാണ് conditioned reflex.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.