കൺപോളകളിൽ വിരൽ കൊണ്ടമർത്തിയാൽ ചിലതരം വർണ്ണങ്ങളും പൊട്ടുകളുമൊക്കെ കാണാം.കണ്ണിനകത്ത് കടക്കുന്ന പ്രകാശം റെറ്റിനയിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് ഒപ്റ്റിക് നെർവ് വഴി തലച്ചോറിലെത്തിയാണ് പ്രതിബിംബത്തെ തിരിച്ചറിയുന്നത്.ചില സന്ദർഭങ്ങളിൽ ബാഹ്യപ്രരണകൾ കൂടാതെ റെറ്റിനയും ഒപ്റ്റിക് നെർവ്വുമൊക്കെ സ്വയം ഉത്തേജിക്കപ്പെടും.പുറമേ നിന്നുള്ള പ്രകാശത്തിന്റെ അഭാവത്തിൽ ഇത്തരം സ്വയം ഉത്തേജനത്തിന്റെ ഭാഗമായാണ് പലതരം ആകൃതികളും വർണ്ണങ്ങളും പൊട്ടുകളുമൊക്കെ മിന്നിമറയുന്നത്.അമർത്തിപ്പിടിക്കുന്ന വിരലുകളുടെ മർദ്ദം അല്പനേരത്തേക്ക് ഒപ്റ്റിക്കൽ നെർവ് കോശങ്ങൾ ഉത്തേജിപ്പിക്കും.phosphenes(ഫോസ്ഫ്നസ് ) എന്നാണിതിനെ പറയുക.പ്രകാശം കണ്ണിനകത്ത് കയറാതെ പ്രകാശത്തെ കാണുന്ന അവസ്ഥ.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്