കോവിഡിനെതിരെ റഷ്യയിൽ വികസിപ്പിച്ച അവിഫാവിർ എന്ന മരുന്ന് മഹാ ഭൂരിപക്ഷം രോഗബാധിതർക്കും നാലു ദിവസത്തിനുള്ളിൽ രോഗമുക്തി നൽകി എന്നാണ് ജപ്പാൻ ടൈംസ് എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ജപ്പാനിൽ നിർമ്മിക്കുന്ന മറ്റൊരു ആന്റി വൈറൽ മരുന്നിനെ (അവി ഗാൻ എന്ന മരുന്ന്)പരിഷ്കരിച്ച് നിർമ്മിച്ചതാണ് അവി ഫാവിൻ എന്നാണ് ജാപ്പനീസ് പത്രം പറയുന്നത്.
ഈ പുതിയ മരുന്നിന് 50% – 60% വരെ വിജയം ഉണ്ടെങ്കിൽ പ്പോലും കോവിഡിനു മേൽ മനുഷ്യൻ ഒരു വലിയ വിജയം നേടി എന്ന് കരുതാം. ജൂൺ മാസത്തിൽ തന്നെ ഈ മരുന്ന് റഷ്യയിൽ വൻ തോതിൽ ഉപയോഗിച്ചു തുടങ്ങും. റഷ്യൻ മരുന്നായതിനാൽ പേറ്റന്റ് പ്രശ്നങ്ങളും ഉണ്ടാവാനിടയില്ല. മറ്റു രാജ്യങ്ങൾക്കും നിയമ പ്രശ്നങ്ങളില്ലാതെ ഈ മരുന്ന് നിർമ്മിച്ച് ഉപയോഗിക്കാനാകും.
റഷ്യൻ സർക്കാർ അവരുടെ സോവറിൻ വെൽത്ത് ഫണ്ടിൽ നിന്നും പണമിറക്കിയാണ് സർക്കാർ സ്ഥാപനങ്ങളിലൂടെ ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.
https://www.japantimes.co.jp/news/2020/06/01/world/science-health-world/russia-japan-avigan-drug/#.XtUZzBhX6DY