📌എണ്ണ കലർന്ന സോപ്പാണ് എണ്ണ കഴുകികളയാൻ ഉപയോഗിക്കുന്നത് ?
എണ്ണയും ആൽക്കലിയും ചേർന്നാണ് സോപ്പുണ്ടാക്കുന്നത്. സോഡിയത്തിന്റേയോ പൊട്ടാസത്തിന്റേയോ സംയുക്തങ്ങൾ എണ്ണയുമായി ചേർന്നുണ്ടാകുന്ന ലവണങ്ങളാണ് സോപ്പ് . ഇവയിലെ തന്മാത്രകൾക്ക് രണ്ടറ്റമുണ്ട്.ഒരറ്റം അഴുക്കിനോട് ചേരുന്നതും മറ്റേ അറ്റം ജലത്തിനോട് ചേരുന്നതും. കഴുകുന്ന നേരം അഴുക്കിനോട് ചേരുന്ന ഒരറ്റം ജലം കൂടി ചേരുന്നതോടെ ജലത്തോടൊപ്പം അഴുക്കും ഒഴുകിപ്പോവുകയാണ് .
കാര രുചിയുള്ള വസ്തുക്കളാണ് ആൽക്കലികൾ .ഇവയ്ക്ക് സോപ്പ് പോലെ വഴുവഴുപ്പുള്ള സ്വഭാവമായിരിക്കും. ആൽക്കലി പോലെ ആസിഡുമായി പ്രതിപ്രവർത്തിച്ച് ആസിഡിനെ നിർവീര്യമാക്കുന്നതാണ് ബേസുകൾ .ആൽക്കലിയുടെ എല്ലാ സ്വഭാവവും ഇല്ലാത്തതിനാൽ അവയുടെ ഉപഗ്രൂപ്പായി കണക്കാക്കാം. ആൽക്കലികൾ വെള്ളത്തിൽ ലയിക്കുമെങ്കിലും പല ബേസുകളും വെള്ളത്തിൽ ലയിക്കാത്തവയാണ് . കോപ്പർ ഓക്സൈഡ്, മഗ്നീഷ്യം ഓക്സൈഡ് കാൽസ്യം കാർബണറ്റ് etc. ഉദാഹരണങ്ങളാണ് ‘
📌സിലിക്കജെല്ലിനെക്കുറിച്ച് മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട്. ഇതിന്റെ യഥാർത്ഥ പേര് സിലിക്കൺ ഡയോക്സൈഡാണ്. സോഡിയം സിലിക്കേറ്റിൽ നിന്നാണ് സിലിക്കജെൽ ഉണ്ടാക്കുന്നത്. സ്വന്തം ഭാരത്തിന്റെ 40% ഈർപ്പം വലിക്കാൻ ഇതിനു കഴിയും.ഒരിക്കൽ ഈർപ്പം വലിച്ചെടുത്ത സിലിക്കജെൽ ഈർപ്പം കളഞ്ഞ് വീണ്ടും ഉപയോഗിക്കാൻ കഴിയും. 300 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് ഈർപ്പം കളയുന്നത്.
സിലിക്കാജെല്ലിന്റെ വിപരീത ജോലി ചെയ്യുന്ന വസ്തുക്കളാണ് ഹ്യൂമെക്റ്റന്റ് .ഇവ അന്തരീഷത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നവയാണ്. ഗ്ലിസറിൻ ഉദാഹരണമാണ്,