ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും പ്രധാന സംരക്ഷണ ഉപാധി അവയുടെ കനത്ത പുറം ചട്ടയാണ്. പല ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും പുറം ചട്ട ഏതാനും ഇഞ്ചുകൾ കട്ടിയുള്ള കനത്ത ഉരുക്കു പാളികളാൽ നിർമ്മിതമാണ്. പക്ഷെ ആധുനിക ഗ്രനേഡുകളുടെയും , ആന്റി ടാങ്ക് മിസൈലുകളുടെയും , കൈനറ്റിക്ക് എനർ ജി ആയുധങ്ങളുടെയും മുന്നിൽ കനത്ത ഉരുക്കു ചട്ടകൾ പോലും നിഷ് ഭലമാണ്. അതു കൂടാതെ പുറംചട്ടയുടെ കനം ഒരു പരിധിയിൽ കവിഞ്ഞ് വർധിപ്പിച്ചാൽ അമിത ഭാരം കാരണം വാഹനത്തിന് സ്വതന്ത്രമായി നീങ്ങാനും ആയെന്നു വരില്ല.
ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് റിയാക്റ്റിവ് ആർമെർ ഒരു ആന്റി ടാങ്ക് ആയുധം തീരെ അടുത്തെത്തുമ്പോൾ പുറത്തേക്കുള്ള ഒരു നിയന്ത്രി ത സ്ഫോടനത്തിലൂടെ അതിനെ തകർക്കുന്ന വിദ്യയാണ് റിയാക്റ്റിവ് ആർ മെറിന്റെ തത്വം. ടാങ്കിന്റെ പുറം ചട്ടയിൽ ഘടിപ്പിക്കാവുന്ന ചതുരക്കട്ടകളായാണ് സാധാരണ റിയാക്റ്റിവ് ആർമെർ ഘടിപ്പിക്കുന്നത്. ഈ ആർമെർ കട്ടകൾ പുറത്തേക്കാണ് പൊട്ടിത്തെറിക്കുന്നത്. പൊട്ടിത്തെറിയിൽ അടുക്കുന്ന മിസൈലോ ഗ്രനേഡോ തകർക്കപ്പെടും. റിയാക്റ്റിവ് ആർമറിന്റെയും സമീപിക്കുന്ന ആന്റി ടാങ്ക് ആയും ത്തിന്റെ യും സ്ഫോടനം ടാങ്കിനെ ഉലക്കുമെങ്കിലും ടാങ്കും അതിനുള്ളിലെ സൈനികരും വലിയ പരിക്കില്ലാതെ രക്ഷപ്പെടും.
—
ചിത്രം : റിയാക്റ്റീവ് ആർമെർ ഘടിപ്പിച്ച T 72 ടാങ്ക് : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്