സാൽട്ടൻ കടൽ (Salton Sea) ആകസ്മികമായി ഉണ്ടായ തടാകം —- തെക്കൻ കാലിഫോർണിയയിലെ ഒരു വലിയ ഉൾനാടൻ താടകമാണ് സാൽട്ടൻ സീ – ഏകദേശം 35 മൈൽ ദൂരവും 15 മൈൽ – (24 കിലോമീറ്റർ ) വീതിയും ഇതിനുണ്ട്
സമുദ്രനിരപ്പിൽ നിന്ന് വളരെ താഴെയായി ആണ് ഇത് സ്ഥിതി ചെയ്യുന്നത്. – –
—– ഒരിക്കൽ സൃഷ്ടിക്കപ്പെടുക്കയും പിന്നീട് അപ്രത്യാക്ഷമാവുകയും ചെയ്ത ഒരു ചരിത്രം കൂടി ഈ തടാകത്തിന് പറയാനുണ്ട് – നാം ഇന്നു കാണുന്ന Salton Sea – സാൽട്ടൺ കടൽ (തടാകം ) രൂപം കെണ്ടത് 1905 – ത് ശേഷമാണ് – സാൽട്ടൺ ഭൂപ്രദേശത്തെ കാർഷിക ആവശ്യങ്ങൾക്കു വേണ്ടി – അന്നത്തെ ഗവൺമെന്റ് 1900 – മുതൽ കാലിഫോർണിയ ഡവലപ്മെന്റ് കൊളറാഡോ നിന്ന് വെള്ളം വരണ്ട പ്രദേശമായ സാൽട്ടൺ സിങ്കിലേക്ക് തിരിച്ചു വിടാൻ ജലസേചന കനാലുകളുടെ നിർമ്മാണം ആരംഭിച്ചു. അതിനു വേണ്ടി കൊളറാഡോ നദിക്കു കുറുകെയായി തടയാണനിർമ്മിക്കുകയും കാനലുകൾ വഴി വെള്ളം വിധിവിധ പ്രദേശങ്ങളിലെയ്ക്ക് വെള്ളം എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി – എന്നാൽ അതികൃതരുടെ പ്രതീക്ഷകൾ തകർത്തു കൊണ്ട് കൊളറാഡോ നദിയിൽ ഉണ്ടായ അപ്രതീക്ഷമാ വെളള പെക്കം തടയണകളെ തകർത്ത് എറിയുകയും താഴ്ന്ന പ്രദേശമായ സാൽട്ടൺ സിങ്ക് ഭൂപ്രദേശത്തെയ്ക്ക് കുതിച്ചൊഴുക്കുകയും ചെയ്തു ഈ ജലം ഒരു തടാകമായി രൂപം പ്രാപ്പിക്കുകയാണ് പിന്നീട് ഉണ്ടായത്. കൊളറാഡോ നദിയിൽ വെള്ള പൊക്കം ഉണ്ടാക്കുമ്പോൾ എല്ലാം ഇത് തുടർന്നുകൊണ്ടിരുന്നു 1930-ൽ ഹൂവർ ഡാം നിർമ്മിക്കുന്നത് വരെ ഇത് തുടർന്നുകൊണ്ടിരുന്നു.
ആ കാസ്മികമായി ഉണ്ടായ ഈ തടാകം പല ജീവജലകങ്ങൾക്കും ഒരു അനുഗ്രഹമായി മാറി പലവിധത്തിലുള്ള പക്ഷികൾ ഈ പ്രദേശത്തെയ്ക്ക് എത്തുകയും വിവിധ ഇനത്തിൽ പ്പെട്ട മത്സ്യങ്ങൾ ഈതടാകത്തിൽ കാണപ്പെടുകയും ചെയ്യുന്നു – – – – –
എന്നാൽ ചരിത്രതീതകാലം മുതൽ ഈ ഭൂപ്രദേശത്ത് തടാകം നിലനിന്നിരുന്നു എന്നതിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട് ചരിത്രപരമായ തെളിവുകളും ഭൂമിശാസ്ത്രപരമായ പഠനങ്ങളും ഇവിടെ തടാകം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നു. 700- AD യിൽ ഇവിടെ രൂപം കൊണ്ട കഹു വില്ല തടാകമാണ് ആദ്യമായി ഉണ്ടായത് എന്ന് അനുമാനിക്കുന്നു 300 വർഷം വരെ കഹു വില തടാകം നിലനിന്നിരുന്നു എന്നും പിന്നീട് അത് അപ്രത്യക്ഷമാവുകയാണ് ഉണ്ടായത് 1824-ൽ മുതൽ 1904 വരെ എട്ടു തവണ കുറയാതെ കൊള റാഡോ നദി സാൽട്ടൺ തടത്തിലെയ്ക്ക് ഒഴുക്കി എത്തുകയുണ്ടായി അതിൽ എടുത്തു പറയേണ്ട ഒന്നായിരുന്നു 1840-ൽ ഉണ്ടായ വെള്ളപൊക്കത്തിൽ മുക്കാൽ മൈൽ വീതിയും ഒന്നരമൈൽ നീളത്തിലും രൂപം കൊണ്ട ഉപ്പുജല തടാകം പിന്നീട് ഇത് വറ്റി വരണ്ടുപോയി..
1950-കളിൽ കാലിഫോർണിയയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷ് ആൻഡ് ഗെയിം(californiyan department of fish and game) മത്സ്യ കൃഷിയുടെ ഉന്നമനത്തിനായി തടാകത്തിൽ നിരവധി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ഇതിന്റെ ഭാഗമായി ഇവിടം മത്സ്യ ത്തൊഴിലാളികളുടെ പറുദീസയായി മറുകയും ചെയ്തു ഇവിടം – ഭക്ഷണത്തിന് മറ്റുമായി നിരവധി ദേശാടന പക്ഷികളുടെ ഇടത്താവളമായി മാറി ഇവിടം 400 കൂടുതൽ ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്
അമേരിക്കാൻ വൈറ്റ് പെലിക്കൻ വിഭാഗത്തിൽപ്പെടുന്ന പക്ഷികളിൽ 30 ശതമാനവും വസിക്കുന്നത് ഈ തടാക കരയുടെ തീരത്ത് ആണ്
1960 ആയപ്പോഴെക്കും മനുഷ്യന്റെ ഇടപ്പെടലുകൾ ഇവിടെ വ്യാപകമായി ഉണ്ടാവുകയും നിരവധി റിസോർട്ടുകളും മറ്റ് വിനോദ സഞ്ചരത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തികളും നടക്കുകയും ഉണ്ടായി നിരവധി വ്യവസശാലകളും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി –
തടാകജലത്തിൽ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങളും വ്യവസായ ശാലകളിൽ നിന്ന് ഒഴുകി വരുന്ന രാസവസ്തുകളും തടാക ജലത്തിന്റെ ലവണാംശം വളരെ കൂടുതൽ ഉയരാൻ ഇടയാക്കുകയും – സ്വഭാവികമായ നീരോഴുക്ക് ഇല്ലാത്താതും ജലനിരപ്പ് അതേപടി നില നില്ക്കുന്നതു പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി 1999 – ആയപ്പോഴെക്കും പതിനായിരക്കണക്കിന് ചത്ത മത്സ്യങ്ങളും നിരവധി പക്ഷികളുടെ ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങളും സാൽട്ടൺ തടാക കരയിൽ പതിവായി കാണാൻ തുടങ്ങി ജലത്തിലെ ആഹാരത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന നീർ നായകൾ അടക്ക മുള്ള ജീവജാലങ്ങളുടെ ശവപറമ്പ് ആയി മാറി സാൽട്ടൺ തടാകം – കൂടുതൽ സംരക്ഷണം ഇല്ലെങ്കിൽ ആകാസ്മികമായി സൃഷ്ടിക്കപ്പെട്ടഈ തടാകം കാലത്തിന്റെ യവനികക്കുള്ളിൽ മറയാൻ അധികം നാൾ വേണ്ടി വരില്ലാ
https://thefern.org/2020/01/as-the-salton-sea-shrinks-it-leaves-behind-a-toxic-reminder-of-the-cost-of-making-a-desert-bloom/