മുൻ സോവ്യറ്റ് യൂണിയനിലെ ആറ് ഘടക റിപ്പബ്ലിക്കുകൾ സ്വതന്ത്രമായപ്പോൾ രൂപീകരിച്ച സൈനിക കൂട്ടായ്മയാണ് CSTO. ഒരു ശുദ്ധ സൈനിക കൂട്ടായ്മയാണ് ഈ സംഖടന . പൊതുവായ എയർ ഡിഫെൻസ് , ആക്രമണങ്ങൾക്കെതിരെ കൂട്ടായ പ്രതിരോധവും പ്രത്യാക്രമണവും ഇതാണ് CSTO യുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ .
റഷ്യ, ബലാറസ്, അർമ്മീനിയ, കസാക് സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നി അംഗരാജ്യങ്ങളാണ് CSTO യിൽ ഉള്ളത്. സെർബിയ , അഫ്ഗാനിസ്ഥാൻ എന്നി രാജ്യങ്ങൾക്ക് നിരീക്ഷകപദവിയുമുണ്ട്.
ഈ സംഖടനയിലെ രാജ്യങ്ങൾക്ക് റഷ്യയുടെ ആണവ ആയുധങ്ങളുടെയും ഇന്റഗ്രേറ്റസ് എയർ ഡിഫെൻസ് സംവിധാനങ്ങളുടെയും സംരക്ഷണം ഉണ്ട്.
…..
ചിത്രം : CSTO യുടെ അടയാളം.