- ദേശാടകരായചിത്രശഭലങ്ങൾ –
നമ്മുടെ പ്രകൃതി എന്നും അത്ഭുതങ്ങളുടെ പ്രതിഭാസം തന്നെയാണ് അതിലെ തന്നെ ഒരോ ജീവജാലത്തിനും അതിന്റെ തായ കഴിവുകളും തന്റെതായ നിലയിൽ ഈ ഭൂമുഖത്ത് അധിവസിക്കുന്നതിനുള്ള കഴിവ് കനിഞ്ഞു നല്കിരിക്കുന്നു – നമ്മുക്ക് എല്ലാം പരിജിതമാണ് ദേശാടന പക്ഷികളെ പറ്റി എങ്കിൽ പക്ഷികൾ മാത്രമല്ല. ദേശാടനം നടത്തുന്നത്- പൂമ്പാറ്റക്കളും ദേശാടനം നടത്താം റുണ്ട് അതും 3000 യിരത്തോളം കിലോമീറ്ററുകൾ താണ്ടുന്ന ചിത്രശലങ്ങൾ ഉണ്ട് എന്ന് കോൾക്കുമ്പോൾ പലർക്കും അശ്ചര്യം തോന്നാം
ഇവരിൽ തന്നെ ഏറ്റവും പ്രമുഖരാണ്
മൊണാർക് ചിത്രശലഭങ്ങൾ (Monarch Butter fly ) ഈ ശലഭങ്ങൾ ശൈത്യകാലം തുടങ്ങുമ്പോൾ വടക്കൻ കാനഡയിൽ നിന്നും ഏതാണ്ട് 3200കിലോമീറ്റർ സഞ്ചരിച്ച് മെക്സികോയിൽ എത്തുന്നു. പക്ഷെ പക്ഷികളെ പേലെ ഇവ തിരിച്ചു വരാറില്ല പകരം സ്വന്തം ജൻ ന്മദേശത്തെയ്ക്ക് തിരികെ വരുന്നത് വെറെരു തലമുറയായിരിക്കും.
മോണാർക്ക് ചിത്രശലഭങ്ങൾ മെക്സിക്കോയിൽ എത്തി കഴിഞ്ഞാൽ അവ സിയറ മാഡ്ര പർവ്വത നിരയിലേക്ക് പോകുന്നു ദശലക്ഷകണക്കിന് ചിത്രശലഭങ്ങൾ ആണ് ഇവിടെ എത്തുന്നത് ഇവർ അധികവും oyamel fir trees എന്ന മരത്തിന്റെ ചില്ലകളിൽ ഒത്തുകൂടുന്നു ഈ മരത്തിന് microclimate ഉണ്ടാക്കാനു ശേഷിയുള്ളത് കൊണ്ട് ഈ മരങ്ങൾ ചിത്രശലഭ ക്കു അനുയോജ്യമായ വാസയിടം സൃഷ്ടിക്കുന്നു മഞ്ഞു കഴിയുന്നത് വരെ ചിത്രശലഭകൾ ഇവിടെ അധിവസിക്കുകയും അതിനുശേഷം വടക്കുഭാഗത്തോക്ക് സഞ്ചരിക്കുകയും മെക്സി കേയുടെ ചൂട് പ്രദേശമായ ടെക്സസ് പോലെയുള്ള ഇടങ്ങളിൽ എത്തുകയും പ്രജരണം നടത്തുകയും ചെയ്യുന്നു തന്റെ സഞ്ചാര പാദ പുതിയ തലമുറ ഏറ്റെടുക്കുകയും ചെയ്യുന്നുhttps://www.nationalgeographic.com/news/2017/10/monarch-butterfly-migration/
മോണാർക്ക് ചിത്രശലഭങ്ങളെ പോലെ ദേശാടനം നടത്തുന്ന മറ്റെരു ഇനമാണ് – Painted Lady butterfly യൂറോപ്യൻ മേഖലയിൽ കാണപ്പെടുന്ന ചിത്രശലഭങ്ങൾ ശൈത്യകാലമാക്കുമ്പോൾ ഉഷ്ണമേഖല പ്രദേശമായ ആഫ്രിക്കയിലെയ്ക്ക് കുടിയേറുന്നു എന്നും മെഡിറ്ററേനിയൻ കടലും സഹറ മരുഭൂമിയും കടക്കുന്നുവെന്നും ആഫ്രിക്കയ്ക്കും യൂറോപ്പിനുമിടയിൽ 15000 കിലോമീറ്റർ സഞ്ചരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട് ഈ സഞ്ചാര പദത്തിൽ തന്നെ രണ്ട് മൂന്ന് തലമുറകളുടെ പ്രജരണവും നടക്കുന്നു തലമുറകൾ സഞ്ചരിക്കുന്ന ഈ ചിത്രശലഭങ്ങൾ അനുയോജ്യമായ ആവസവ്യവസ്ഥയ്ക്ക് അനുസരിച്ചുളള സഞ്ചാരമാണ് നടത്താറുള്ളത്. കെനിയ, കാമൂൺ തുടങ്ങിയ രാജ്യങ്ങളുടെ ഉയർന്ന പ്രദേശങ്ങൾ മുതൽ വടക്കൻ സ്കാൻഡിനേവിയവരെ എത്തുന്നു ഇവയുടെ ആവാസ വ്യവസ്ഥിതി
https://www.sciencedaily.com/releases/2019/09/190904100743.htm
ഓസ്ട്രേലിയയിൽ കാണപ്പെടുന്ന Blue Tiger butterfly , Caper white Butterfly എന്നിവ ഇതിൽപ്പെടുന്നു -……
(80 മുതൽ 120 ദശലക്ഷം വർഷങ്ങൾക്ക് മുൻ മ്പ് ആണ് ചിത്രശലഭങ്ങൾ പരിണമിച്ചത് എന്ന് കരുതുന്നു. മൃദുവായ ശരീര ജീവി ആയതിനാൽ ഇതിന്റെ ഫോസിലുകൾ കണ്ടെത്തിയിയുള്ള പഠനം പ്രയാസകരമാണ്. എന്നിരുന്നാലും ചിത്രശലഭങ്ങളെ ചുറ്റിപറ്റിയുള്ള ഐതീഹ്യങ്ങൾ പുരാതന ഈജിപ്ഷ്യൻ കഥകളിൽ കാണാം അവരുടെ തന്നെ പുരാതന ശവകുടീരങ്ങളിൽ ലും മറ്റും ചിത്രശലഭങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് കാണാവുന്നതാണ് ).
നമ്മുടെ നാട്ടിലെ ചിത്രശലഭങ്ങളും ദേശാടനം നടത്താറുണ്ട് ഇതിൽ തന്നെ ദക്ഷിണേന്ത്യയിലെ ചിത്രശലഭങ്ങളുടെ ദേശാടനപാത അടയാളപ്പെടുത്തുന്നതിനായി ഒരു ശാസ്ത്ര പദ്ധതി തന്നെ ആരംഭിച്ചിരുന്നു ഫേൺസ് നാച്ചുറല്ലിറസ്റ്റ് സൊസൈറ്റി (എഫ് എൻ എസ് ) വയനാട് , തിരുവിതാംകൂർ നാച്ചുറൽ ഹിസ്റ്ററി സൊസറ്റി ( ടി എൻ എച്ച് എസ്) മലബാർ നാച്ചുറൽ ഹിസ്റററി സൊസെറ്റി (എം എൻ എച്ച് സി ) എന്നീവർ സഹകരണത്തോടെ പഠനങ്ങൾ നടത്തുകയുണ്ടായി
സാധാരണയായി ഒക്ടോബർ നവംബർ മാസങ്ങളിലും . ഏപ്രിൽ മേയ് മാസങ്ങളിലും മാണ് ചിത്രശലഭങ്ങൾ ദേശാടനം ആരംഭിക്കുന്നത് – കൂർഗ് മലനിരകളിൽ നിന്ന് ദേശാടന ശലഭങ്ങൾ പ്രധാനമായും – ആൽബട്രേസ് ശലഭങ്ങൾ – ആറളം വന്യജീവി സങ്കേതം വഴി വയനാട് മലനിരകളിലെയ്ക്കും അവിടെ നിന്ന് അമരമ്പലം നിലമ്പൂർ ക്കാടുകൾ വഴി സൈലന്റ് വാലിയിലൂടെയും അവിടെ നിന്ന് നീലഗിരിലേയ്ക്കും സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ദക്ഷിണേന്ത്യയിലുടനീളമുള്ള പ്രജനനത്തിന് വേണ്ടിയുള്ള ചിത്രശലഭ കുടിയേറ്റമാണ് ഒരു വലിയ തോതിലുള്ള വാർഷിക കുടിയേറ്റം. കുടിയേറുന്ന ചിത്രശലഭങ്ങളിൽ തന്നെ രണ്ട് ഇനങ്ങൾ പ്രധാനമായും ഉൾപ്പെടുന്നു: തിരുമല സെപ്റ്റെൻട്രിയോണിസ് ദ്രാവിഡറം (ഡഖാൻ ഡാർക്ക് ബ്ലൂ ടൈഗർ), യൂപ്ലോയ സിൽവെസ്റ്റർ കോറേറ്റ (ഇരട്ട-ബ്രാൻഡഡ് കറുത്ത കാക്ക) (ലെപിഡോപ്റ്റെറ: നിംഫാലിഡേ: ഡാനൈനി). തിരുമല ലിംനിയേസ് എക്സോട്ടിക്കസ് (ഓറിയന്റൽ ബ്ലൂ ടൈഗർ), യൂപ്ലോയ കോർ കോർ (ഇന്ത്യൻ കോമൺ കാക്ക) എന്നിവയാണ് മറ്റ് രണ്ട് ഇനങ്ങളും. എല്ലാ വർഷവും ഒക്ടോബർ പകുതി മുതൽ ഡിസംബർ ആദ്യം വരെ തെക്കേ ഇന്ത്യയുടെ സമതലങ്ങളിൽ നിന്ന് സഹ്യാദ്രിയുടെ തെക്ക് ഭാഗത്തേക്ക് (പശ്ചിമഘട്ട മലനിരകൾ) കുടിയേറ്റം നടക്കുന്നു. കുടിയേറ്റ ചിത്രശലഭങ്ങൾ തുടക്കത്തിൽ സഹ്യാദ്രിയിൽ എത്തി ഏതാനും ആഴ്ചകൾ വരെ പ്രത്യുൽപാദന പ്രക്രിയയിൽ തുടരുകയും പിന്നീട് അവർ ഈ പർവതങ്ങളിൽ പ്രജനനം നടത്തുന്നു, അവരുടെ സന്തതികൾ അടുത്ത വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ കിഴക്കൻ സമതലങ്ങളിലേക്ക് കുടിയേറുന്നു. അങ്ങനെ, ചിത്രശലഭങ്ങൾ തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തെക്കൻ സഹ്യാദ്രിയിൽ നിന്ന് പുറപ്പെടുന്നു, മൺസൂൺ മഴ കുറഞ്ഞതിന് തൊട്ടുപിന്നാലെ മടങ്ങിവരുന്നു, ജൂൺ മുതൽ സെപ്റ്റംബർ വരെ സഹ്യാദ്രിയുടെ തെക്ക് ഭാഗത്തെ മൂടുന്ന മഴയും മൂടൽമഞ്ഞിൽ നിന്നും സംരക്ഷിക്കപ്പടുന്നു കിഴക്കൻ സമതലങ്ങളിൽ, മഴയുടെ ആരംഭത്തിൽ ( തെക്ക്-പടിഞ്ഞാറൻ മൺസൂൺ സമയത്ത് ) ചിത്രശലഭങ്ങൾ ഒക്ടോബർ മുതൽ ഡിസംബർ ആദ്യം വരെ സഹ്യാദ്രിയിലേക്ക് കുടിയേറുന്നു. ദേശാടന കൂട്ടത്തിൽ സാധാരണഗതിയിൽ പതിനായിരക്കണക്കിന് ചിത്രശലഭങ്ങളുണ്ട്. മറ്റ് ചില ചിത്രശലഭങ്ങളായ ഡാനസ് ജെനുഷ്യ (സ്ട്രൈപ്പ് ടൈഗർ), കാറ്റോപ്സിലിയ പോമോണ (നാരങ്ങ എമിഗ്രന്റ്) എന്നിവയും ഈ കുടിയേറ്റ കൂട്ടത്തിൽ ചേരാം, പക്ഷേ അവയുടെ എണ്ണം രണ്ട് പ്രധാന ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതാണ്.
http://biodiversitylab.ncbs.res.in/butterfly-migrations
ലോകത്തിൽ തന്നെ ഇരുനൂറ്റിയറുപതോളം ഇനം ചിത്രശലഭങ്ങൾ ദേശാകരായിട്ടുണ്ട് എന്ന് കണക്കാക്കുന്നു അന്റാർട്ടി ക ഒഴികെയുള്ള എല്ല ഭൂഖണ്ഡങ്ങളിലെയ്ക്കും ചിത്രശലഭ കൂടിയേറ്റം നടക്കുന്നു – മികവാറും പകൽ സമയങ്ങളിൽ ആണ് ചിത്രശലഭ കൂടിയേറ്റം നടക്കാറുള്ളത്
സൂര്യനെ കോമ്പസ് ആയി ഉപയോഗിച്ച് ആണ് ചിത്രശലഭങ്ങൾ പെരുവെ ദേശാടനം നടത്താറുള്ളത്
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.