പതിനേഴാം നൂറ്റാണ്ടിൽ നെതർലൻഡ്സിൽ ജീവിച്ചിരുന്ന ഇന്ന് J B വാൻ ഹെൽമോണ്ട് എന്ന രസതന്ത്രജ്ഞനാണ് ഗ്യാസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ഗോസ്റ്റ് (പ്രേതം)എന്ന വാക്കിൽ നിന്നാണ് ഗ്യാസ് എന്ന പേര് വന്നതെന്നും പറയുന്നുണ്ട്.തീ കത്തിക്കാനും മറ്റുമുള്ള വാതകങ്ങളുടെ കഴിവാണ് അതിന് കാരണം.
പ്രപഞ്ചത്തിൻറെ ആകെ ഭാരമെടുത്താൽ മൂന്നിലൊന്ന് ഹൈഡ്രജൻ ആണ് .ന്യൂട്രോൺ ഇല്ലാത്ത ഏക മൂലകവും ഹൈഡ്രജൻ തന്നെ.ജീവികളുടെ ശരീരഭാരത്തിന്റെ 10 % ഹൈഡ്രജൻ ആണ് .
ജീവികളുടെ ശരീരഭാരത്തിന്റെ മൂന്നിൽ രണ്ടും ഓക്സിജനാണ്. വാതക രൂപത്തിൽ നിറമില്ലാത്ത ഓക്സിജന് ദ്രവരൂപത്തിൽ ഇളം നീലനിറമുണ്ടാവും. ഭൂമിയിലെ ഓക്സിജന്റെ 70% ത്തോളം നൽകുന്ന കടലിലെ പ്ലാങ്ക്ടണുകളെ കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്. ഇവ രണ്ട് തരമുണ്ട്. ഫൈറ്റോ പ്ലാങ്ക്ടണുകൾ (Phytoplanktons)എന്ന സൂഷ്മ സസ്യങ്ങളും സൂ പ്ലാങ്ക്ടണുകൾ(Zooplanktons) എന്ന സൂഷ്മ ജീവികളും (ചിത്രം കാണുക).ഇതിൽ സൂ പ്ലാങ്ക് ടണുകളാണ് പ്രധാനമായും ഓക്സിജന്റെ നല്ലൊരു പങ്കും തരുന്നത്.
ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ അന്തരീക്ഷത്തിൽ 95% നൈട്രജനാണ്.ഭക്ഷ്യവസ്തുക്കളും മരുന്നുകളും തണുപ്പിച്ച് സൂക്ഷിക്കാൻ നൈട്രജൻ ഉപയോഗിക്കുന്നുണ്ട്.നമ്മുടെ ശരീരഭാരത്തിന്റെ 3% നൈട്രജൻ ആണ് . നൈട്രജനും ഓക്സിജനും ചേർന്നുണ്ടായ ചില വാതക സംയുക്തങ്ങളാണ് നൈട്രിക് ഓക്സൈഡ് ( NO), നൈട്രസ് ഓക്സൈഡ് ( N2O ), നൈട്രജൻ ഡയോക്സൈഡ് (NO2 ), നൈട്രജൻ പെന്റോക്സൈഡ് (N2O5). മുൻകാലങ്ങളിൽ ശസ്ത്രക്രിയക്ക് രോഗികളെ മയക്കാൻ നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചിരുന്നു.
വാതകങ്ങളെ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ന്യൂമാറ്റിക് ട്രഫ് (Pneumatic Trough) കണ്ടെത്തിയത് സ്റ്റീഫൻ പെയ്ൽസ് എന്ന ശാസ്ത്രജ്ഞനാണ്.
കൽക്കരി പുകയ്ക്കുന്ന മുറിയിൽ കടത്തി കുറ്റവാളികളെ കൊല്ലുന്ന രീതി പണ്ടുണ്ടായിരുന്നു. കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നതായിരുന്നു മരണ കാരണം. കൽക്കരി കത്തുബോൾ വിഷവാതകം ഉണ്ടാകുമെന്ന് ആദ്യമായി പറഞ്ഞത് അരിസ്റ്റോട്ടിലാണ്.
പഴവർഗങ്ങൾ ഉണക്കി കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന വാതകമാണ് സൾഫർ ഡയോക്സൈഡ് (SO2 ) സൾഫറിന്റെ സംയുക്തമായ ഇത് അഗ്നിപർവ്വത സ്ഫോടനത്തിൽ പുറത്ത് വരാറുണ്ട്.രൂക്ഷ ഗന്ധമാണിതിന്.