നാളെ അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പാണല്ലൊ.എന്തുകൊണ്ടാണ് ചൊവ്വാഴ്ച അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത് ? അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ,നമുക്ക് ഗാന്ധിജിയെപ്പോലെ അമേരിക്കക്കാരുടെ ഗാന്ധിജിയാണ് ജോർജ് വാഷിംഗ്ടൺ.തന്നെ മിസ്റ്റർ പ്രസിഡന്റ് എന്ന് സംബോധന ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പട്ടത് അദ്ദേഹത്തിന്റെ മഹത്വത്തെ സൂചിക്കുന്നു.1776 ൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് അമേരിക്ക മോചനം നേടിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.1788 ലും 1792 ലും മൂഴുവൻ ഇലക്ടറൽ വോട്ട് നേടിയ പ്രസിഡന്റ് കൂടിയാണ് ജോർജ് വാഷിംഗ്ടൺ, അമേരിക്കയുടെ ആദ്യ പ്രസിഡന്റായ അദ്ദേഹത്തെ അമേരിക്കയുടെ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ പ്രസിഡന്റായി കണക്കാക്കുന്നു.ഒന്നാമത് എബ്രഹാം ലിങ്കണാണ്. അമേരിക്കൻ പ്രസിഡന്റിന്റെ വാർഷിക ശമ്പളം 4 ലക്ഷം ഡോളറാണ് ഏകദേശം 2 കോടി 98 ലക്ഷം രൂപ.
നവംബർ മാസത്തിലെ ആദ്യത്തെ തിങ്കൾ കഴിഞ്ഞുള്ള ചൊവ്വയിലാണ് അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. കാർഷികസമൂഹമായിരുന്ന അമേരിക്കയിൽ കൃഷിയുമായി ബന്ധപ്പെട്ടാണ് എല്ലാ കാര്യങ്ങളും നിശ്ചയിച്ചിരുന്നത്.തണുപ്പിന്റെ ആരംഭകാലം എന്ന നിലയിൽ നവംബർ ആദ്യവാരം തിരഞ്ഞെടുപ്പ് എന്ന് തീരുമാനിക്കുകയായിരുന്നു.ഞായറാഴ്ച പള്ളികളിൽ പോയശേഷം സ്വസ്ഥമായി പോളിംങ് ബൂത്തിലേക്ക് ചെല്ലാം. ദൂരെയുള്ളവർക്ക് തിങ്കളാഴ്ച യാത്രയ്ക്കായി മാറ്റിവയ്ക്കാം.
ആദ്യത്തെ തിങ്കളിനു ശേഷമുള്ള ചൊവ്വ എങ്ങനെ വന്നുവെച്ചാൽ നവംബർ ഒന്ന് റോമൻ കത്തോലിക്കാ വിശ്വാസികൾ വിശുദ്ധദിനമായി ആചരിക്കുന്ന ഓൾ സെയ്ന്റ്സ് ഡേ ആണ്.ആ ദിവസം തിരഞ്ഞെടുപ്പ് വരാതിരിക്കുവാൻ നിയമനിർമാതാക്കൾ മുൻകൂട്ടി കണ്ടു.കൂടാതെ കർഷകർക്കും കച്ചവടക്കാർക്കും മുൻമാസത്തെ കണക്കെടുപ്പുകൾ പൂർത്തിയാക്കാനും അക്കൗണ്ടുകൾ ശരിയാക്കാനുമുള്ളതാണ് ഒന്നാം തിയതി എന്നുകൂടി പരിഗണിച്ചാണിത്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്