ലോകത്തെ ഏറ്റവും വലിയ ഹിമഭേദിനിയായ ആർട്ടിക്ക കമ്മീഷൻ ചെയ്തു .ആർട്ടിക്ക് വൃത്തത്തിനുള്ളിലെ തുറമുഖമായ മർമാൻസ്കിലാണ് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിശ്ഷ്റ്റിൻ ഈ കൂറ്റൻ ഹിമഭേദിനിയെ കമ്മിഷൻ ചെയ്തത് . അണു ശക്തികൊണ്ട് പ്രവർത്തിക്കുന്ന ആർട്ടിക്കക്ക് മൂന്ന് മീറ്റർ വരെ കനമുള്ള ഐസിനെ തകർത്തു ആർട്ടിക്ക് സമുദ്രത്തിലൂടെ സഞ്ചരിക്കാനാകും . പശ്ചിമ യൂറോപ്പും കിഴക്കൻ ഏഷ്യയും തമ്മിൽ ആർടിക്ക് സമുദ്രത്തിലൂടെ ഒരു കപ്പൽ പാത നിലനിർത്താൻ ആർട്ടിക്ക ക്ക് കഴിയും .120 മെഗാവാട്ട് ശക്തിയുള്ള ഒരു മർദ ജല റീയാക്റ്റർ ആണ് 33000 ടൺ ഭാരമുള്ള ആർട്ടിക്കയെ ചലിപ്പിക്കുന്നത് .
image courtesy:https://en.wikipedia.org/wiki/Arktika_(2016_icebreaker)#/media/File:Artika_2016.jpg-Visualization of