😇ലോകത്തിൽ ഏറ്റവും കൂടുതൽ ആയുസ്സുള്ള നട്ടെല്ലുള്ള ജീവിയായി ഗ്രീൻലാന്റ് സ്രാവിനെ ശാസ്ത്രം അംഗീകരിച്ചത് 2016 ലാണ്. കുറഞ്ഞ കാഴ്ചശക്തിയുള്ള ഇവ പതുക്കെ മാത്രം നീന്തുന്നവയുമാണ്. രണ്ട് കിലോമീറ്ററോളം ആഴത്തിലും ഇവയ്ക്ക് ജീവിയ്ക്കാൻ സാധിക്കും.സാധാരണ 5° സെൽഷ്യസിനു താഴെ താപനിലയിലാണ് ഇവ വസിക്കുന്നത്. വർഷത്തിൽ വെറും 1 cm മാത്രമാണ് ഇവയുടെ വളർച്ചാ നിരക്ക്. 5.5 മീറ്ററോളം നീളവുമുണ്ട്. 400 വർഷം വരെ ആയുസ്സുണ്ട്.
😇 ഒരു ചെവി മാത്രമുള്ള ജീവി .
നമ്മൾ കാണാറുള്ള തൊഴുകയ്യൻ പ്രാണിയ്ക്ക് (praying mantis)ഒരു ചെവിമാത്രമാണുള്ളത്.
😇 കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്തവരാണ് ഗംഗാ ഡോൾഫിനുകൾ . പരിണാമത്തിനിടയിൽ നദികളിലെ ചെളിവെളളവുമായി പൊരുത്തപ്പെടുന്നതിനിടയിൽ കാഴ്ച പോയതെന്ന് കരുതുന്നു.
😇 പന്നികളിലെ മിസോ ഫോബിയ (Mysophobia)എന്താണ് ?
ചെളിയോടുള്ള പേടി .
😇 മനുഷ്യരുടെ വിരലടയാളം പോലെയാണ് സീബ്രകളുടെ വരകളും .ഓരോന്നിനും വ്യത്യസ്തമാണ്.
😇 കൂടുണ്ടാക്കുന്ന പാമ്പ് രാജ വെബാലയാണ്.
😇 മനുഷ്യരടക്കം ജീവികൾക്ക് പേരും ശാസ്ത്രീയ നാമവും ഉണ്ട് . ഇവ രണ്ടും ഒരു പേരായ ജീവിയാണ് ബോവ കോൺസ്ട്രിക്റ്റർ എന്ന പാമ്പ് .
😇 കാക്ക കൂട്ടത്തിനെ മർഡർ (Murder) എന്നാണ് പറയുക.
😇 മൂങ്ങക്കൂട്ടത്തിനെ പാർലമെന്റ് (Parliament) എന്ന് പറയും.
😇 വവ്വാലുകൾ എക്കൊ ലൊക്കേഷൻ ഉപയോഗിച്ചാണ് (echolocation ) പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയുന്നത്.
😇നീല തിമിംഗലം ജനിച്ച് വീഴുന്നത് തന്നെ ഏകദേശം 4000 Kg തൂക്കവുമായാണ് . ദിവസേന 90 kg വച്ച് കൂടുകയും ചെയ്യുന്നു.
😇peregrine falcon എന്ന പക്ഷിയ്ക്ക് 390 km/h വേഗതയിൽ ഡൈവ് ചെയ്യാൻ കഴിയും.
😇 കടലിൽ Black Marlin എന്ന മീനാണ് വേഗത്തിൽ നീന്തുന്നവ. 130 km/h
😇 ഒട്ടകപക്ഷിയുടെ തലച്ചോറ് അതിന്റെ കണ്ണിനേക്കാൾ ചെറുതാണ്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്