ഇന്നേക്ക് 2500 -2000 വർഷങ്ങൾക്കുമുൻപ് കേരളം സമ്പന്നമായിരുന്നുവെന്ന് മാത്രമല്ല അതി സമ്പന്നമായിരുന്നു . അതിനുള്ള ജീവിക്കുന്ന തെളിവാണ് മുസരീസ് പാപ്പിറസ് എന്ന പേരിൽ അറിയപ്പെടുന്ന രണ്ടായിരം വര്ഷം പഴക്കമുള്ള ചരിത്രരേഖ . ഏകദേശം രണ്ടു സഹസ്രാബ്ദങ്ങൾക്കുമുന്പ് ഇന്ത്യയിൽ കപ്പലിൽ എത്തിയ ഒരു റോമൻ/ ഗ്രീക്ക് വ്യാപാരി ഇവിടെനിന്നും വാങ്ങിയ ചരക്കുകളുടെ ലിസ്റ്റും അതിനു പകരം നൽകിയ റോമൻ /ഗ്രീക്ക് നാണയങ്ങളുടെ തുകയുമാണ് മുസരീസ് പാപ്പിറസ് ൽ ഉള്ളത് . കാലപപഴക്കം കൊണ്ട് ചില വസ്തുക്കളുടെ പേര് മാഞ്ഞു പോയിട്ടുണ്ട് . അതിപ്രധാനമായ വസ്തുക്കളുടെ (ഉരുക്ക് )പേര് മനഃപൂർവം മായ്ച്ചിട്ടും ഉണ്ടാവാം . പക്ഷെ അവശേഷിക്കുന്ന രേഖ തന്നെ വളരെ ആശ്ചര്യ ജനകമാണ് .
കേരളത്തിൽ നിന്നും ഈജിപ്തിലെ സിനായ് പ്രദേശത്തേക്ക് ചരക്കു കടത്തിയിരുന്ന ഹെര്മപൊള്ളോൻ ( Hermapollon ) എന്ന ചരക്കുകപ്പലിലെ ചരക്കുകളുടെ വ്യാപാരരേഖയാണ് ഇപ്പോൾ മുസരീസ് പാപ്പിറസ് എന്നറിയപ്പെടുന്നത് . മുൻപ് വിയന്ന പാപ്പിറസ് എന്നും അറിയപ്പെട്ടിരുന്ന ഈ സുപ്രധാന ചരിത്ര രേഖ ഇപ്പോൾ ഓസ്ട്രിയയിലെ വിയന്നയിലെ ഓസ്ട്രിയൻ നാഷണൽ ആർകെയ്വ് ലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത് .
സുഗന്ധവസ്തുക്കൾ ,ആനക്കൊമ്പ് തുടങ്ങിയവയാണ് ഈ പുരാതന ലിസ്റ്റിലെ വസ്തുക്കൾ . പല വസ്തുക്കളുടെയും പേര് കാലപ്പഴക്കം കൊണ്ട് മാഞ്ഞു / മായ്ച്ചു പോയിരിക്കുന്നു . പക്ഷെ വസ്തുക്കളുടെ മൊത്തവില ഇപ്പോഴും വ്യക്തമായി കാണാം . ഒരു പക്ഷെ വളരെ പ്രാധാന്യമേറിയത് ആയതിനാൽ നാം ഇപ്പോൾ ബോൾഡ് ആക്കി എഴുതുന്നതുപോലെ വില സൂചിപ്പിക്കുന്ന എൻട്രി മഷി കൊണ്ട് പലതവണ പാപ്പിറസിന് മുകളിൽ ഒരേ സ്ഥലത്തു എഴുതിക്കാണും.
ഏഴു ദശലക്ഷം ഡ്രാക്ക്മ ( ഹെല്ലെനിക്ക് ഈജിപ്തിലെ കറൻസി ആയിരുന്നു ഡ്രാക്മ – യൂറോ നിലവിൽ വരുന്നത് വരെ ഗ്രീസിലെ കറൻസിയും ഡ്രാക്മ ആയിരുന്നു ) യാണ് ആ കപ്പലിലെ വ്യാപാരി ചരക്കുകൾക്ക് നൽകിയത് . അക്കാലത്തു ആ തുകക്ക് ഈജിപ്റ്റിലോ ഗ്രീസിന്റെ വലിയ ഒരു കൊട്ടാരം വിലക്ക് വാങ്ങാമായിരുന്നു വത്രേ .അക്കാലത്തു ഒരു ഗ്രീക്ക് / ഈജിപ്ഷ്യൻ സൈനികന്റെ ശമ്പളം പ്രതിമാസം 100 ഡ്രാക്മ ആയിരുന്നു . അതിനാൽ തന്നെ . അന്നത്തെ ഏഴു ദശലക്ഷം ഡ്രാക്ക്മ ഇന്നത്തെ നൂറു കോടി രൂപക്ക് തുല്യമായ മൂല്യം ആയിരുന്നു എന്ന് ന്യായമായും അനുമാനികാം . അന്ന് ശുദ്ധമായ സ്വര്ണത്തിലാണ് ഡ്രാക്ക്മ അടിച്ചിറക്കിയിരുന്നത് . ഈജിപ്തിൽ നിന്നും ഒരു കപ്പൽ കേരളത്തിൽ വന്നു ചരക്ക് എടുത്തു പോകുമ്പോൾ നൂറു കോടി രൂപക്ക് തുല്യമാ യ സ്വർണം കേരളത്തിലെ രാജഭണ്ടാരത്തിനു നൽകിയിരുന്നു വെങ്കിൽ നൂറു കണക്കിന് വ്യാപാരക്കപ്പലുകൾ വന്നുപോയിരുന്ന കെറോബ്രത ( ചേര രാജ്യം ) യുടെ തുറമുഖങ്ങളിൽ കൈകാര്യം ചെയ്യപ്പെട്ടിരുന്ന വ്യാപാരവും അതിന്റെ മൂല്യവും ഇന്ന് നമുക്ക് ഊഹിക്കാവുന്നതിലും അധികമാണ് .
കേരളത്തിന്റെയും ഇന്ത്യയുടേയും പൗരാണിക ചരിത്രം മറ നീക്കി പ്രൗഢിയോടെ പുറത്തുവരുന്നത് തടയുകയായിരുന്നു കോളനിയിൽ ചരിത്രകാരന്മാരുടെയും ,അവരേക്കാൾ മോശമായ മാനസികനിലയുള്ള ഇന്നത്തെ ലോക്കൽ ചരിത്ര കാരന്മാരുടെയും ഗുപ്തമായ ദൗത്യം എന്ന് തോന്നിപ്പോകും അവരുടെയൊക്കെ ജൽപ്പനങ്ങൾ കേട്ടാൽ . പക്ഷെ മുസരീസ് പാപ്പിറസ് എന്നറിയപ്പെടുന്ന ഒരു ചെറുകഷ്ണം കടലാസ് മാത്രം മതി അവരുടെ എല്ലാ വാദങ്ങളും പൊളിച്ചടുക്കാൻ എന്നതാണ് പരമസത്യം .
======
https://www.academia.edu/…/The_Organization_of_Rome_to…
======
rishidas s
PS:ഗ്രീക്ക് ചരിത്രകാരനായ സ്റ്രാബൊ യുടെ രേഖകൾ പ്രകാരം ഓരോ വർഷവും 120 ചരക്കുകപ്പലുകളാണ് മുസരീസിലേക്ക് വ്യാപാരത്തിന് 2000 വര്ഷം മുൻപ് യാത്ര നടത്തിയിരുന്നത് . ഹെര്മപ്പോളെന്റെ കണക്കുകൾ അടിസ്ഥാനമാക്കി നോക്കിയാൽ ഇന്നത്തെ കണക്കിൽ കുറഞ്ഞത് 10000 കോടി രൂപയുടെ വ്യാപാരമാണ് കെറോബ്രത പ്രദേശത്തെ തുറമുഖങ്ങളും യൂറോപ്പുമായി നടന്നിരുന്നത് . ഇന്നത്തെ നിലക്ക് പോലും വളരെ വലുതായ ഒരു വ്യാപാര വ്യാപ്തമാണ് 2000 വര്ഷം മുൻപ് കേരളവും യൂറോപ്പ് /ഈജിപ്റ്റ് ഉം തമ്മിൽ നടന്നിരുന്നത്.
=====
https: //www.academia.edu /…/ The_Organization_of_Rome_to …
======
rishidas s
PS: According to Greek historian Strabo, 120 cargo ships sailed to Muzaris each year, 2000 years before trade. According to Hermapollen, the trade between the ports of the Kerobratha region and Europe was at least Rs 10,000 crore today. Even today there is a huge trade volume between Kerala and Europe / Egypt 2000 years ago.
====
image courtesy:https://historicalleys.blogspot.com/2010/06/introducing-muziris-papyrus.html?fbclid=IwAR3v2qpvCLt6e1DLsC1miIrTWBTGNUTDB06vWqKbq5SqlXhZ_RHR6ZbsDhE