ഏറ്റവും ഉയത്തിൽ പറക്കുന്ന പക്ഷിയെ കണ്ടെത്താൻ പക്ഷികൾ നടത്തിയ മത്സരം ഒരു കുട്ടികഥയായി നമ്മളിൽ പലരും കുട്ടിക്കാലത്തു വായിച്ചിട്ടുണ്ടാകും . എന്നാലും ഏതു പക്ഷിയാണ് ഏറ്റവും ഉയരത്തിൽ പറക്കുന്നത് ?
തെളിവുകളുടെ അടിസ്ഥാനത്തിൽ റുപ്പൽ വൾച്ചർ എന്ന കഴുകനാണ് ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി . അന്തരീക്ഷത്തിന്റെ രണ്ടാം തലമായ സ്ട്രാറ്റോസ്ഫിയറിലൂടെ പോലും പറക്കാൻ ഈ പക്ഷിക്ക് കഴിവുണ്ട് .
ആഫ്രിക്കയിലെ ഒരിടത്തരം കഴുകൻ ആണ് റുപ്പൽ വൾച്ചർ . പണ്ടുമുതലേ ഈ പക്ഷിക്ക് വളരെ ഉയരത്തിൽ പറക്കാൻ കഴിവുണ്ടെന്ന് പറയപ്പെട്ടിരുന്നു . 1973 ൽ 11300 മീറ്റർ ഉയരത്തിൽ പരന്നിരുന്നു ഒരു യാത്രാവിമാനത്തിന്റെ എഞ്ചിനിൽ ഒരു റുപ്പൽ വൾച്ചർ കുടുങ്ങി . അങ്ങിനെയാണ് ഈ പക്ഷിക്ക് സ്ട്രാറ്റോസ്ഫിയറിലൂടെ പോലും പറക്കാൻ ആവുമെന്ന് കണ്ടെത്തിയത് . പിന്നീടും ഇത്തരം ഉയരങ്ങളിൽ റുപ്പൽ വൾച്ചറിനെ വൈമാനികർ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് . അതിനാൽ തന്നെ സംശയലേശ മന്യേ റുപ്പൽ വൾച്ചർ തന്നെയാണ് ഉയരങ്ങളുടെ രാജാവ് . ഇന്നേവരെ മറ്റൊരു പക്ഷിയും റുപ്പൽ വൾച്ചർ നേക്കാൾ ഉയര പറന്നത് രേഖപ്പെടുത്തപ്പെട്ടിട്ടില്ല .
