ഡ്രോൺഗോ കുടുംബത്തിലെ രണ്ടു പക്ഷികളാണ് ആനറാഞ്ചനും(black drongo ) കാക്ക തമ്പുരാനും(grey drongo ) . അടുത്ത ബന്ധുക്കളാണ് ഈ രണ്ടു പക്ഷികളും . ഇതിൽ ആനറാഞ്ചൻ എല്ലാകാലങ്ങളിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പക്ഷിയാണ് കാക്കത്തമ്പുരാനാകട്ടെ ദേശാടനത്തിനിടക്ക് ഇവിടെ വരുന്ന പക്ഷിയും .കൂടുതൽ വലിപ്പം ആനറാഞ്ചനാണ് .
ഷഡ്പദങ്ങൾ പുഴുക്കൾ പുൽച്ചാടികൾ ഇവയൊക്കെയാണ് ഈ രണ്ടു തരം പക്ഷികളുടെയും ഭക്ഷണം . വളരെ സജീവമായി തങ്ങളുടെ വാസസ്ഥലത്തിനു സമീപമുള്ള പ്രദേശം ഇവ സംരക്ഷിക്കാറുണ്ട് . തങ്ങളുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കുന്ന പക്ഷികളെ വലിപ്പം നോക്കാതെ ആക്രമിച്ചോടിക്കുന്നത് ഈ രണ്ടു തരാം പക്ഷികളുടെയും ഒരു പൊതു സ്വഭാവമാണ് .
അതി ബുദ്ധിമാന്മാരുമാണ് ഈ പക്ഷികൾ കീരികൾ മീർകാറ്റുകൾ തുടങ്ങിയ ചെറു ജീവികൾക്ക് പരുന്തുകൾ വരുമ്പോൾ ശബ്ദസന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി അവരുടെ വിശ്വാസം ആർജിച്ചശേഷം , വ്യാജ മുന്നറിയിപ്പ് നൽകി അവരുടെ ഭക്ഷണം തട്ടിയെടുക്കുക കലഹാരി മരുഭൂമിയിലെ ആനറാഞ്ചൻ പക്ഷികളുടെ ഒരു രീതിയാണ് . പല വിധ ചെറു ജീവികളുടെ ശബ്ദം അനുകരിക്കാനും ഇവർക്ക് ആവും .
വലിപ്പത്തിൽ തീരെ ചെറുതാണെങ്കിലും ഇവർ കാണിക്കുന്ന ശൂരത്വവും ധൈര്യവും ഇവർക്ക് നൽകിയിരിക്കുന്ന ആനറാഞ്ചൻ എന്നും കാക്കത്തമ്പുരാൻ എന്നും ഉള്ള പേരുകൾ അന്വർഥമാക്കുന്നു .
====
ചിത്രങ്ങൾ : ഇടത് ആനറാഞ്ചൻ വലത് കാക്കത്തമ്പുരാൻ :ചിത്രങ്ങൾ കടപ്പാട് :https://en.wikipedia.org/wiki/Black_drongo… ,https://en.wikipedia.org/wiki/Ashy_drongo…
—–

