വിമാനവാഹിനികളിൽ നിന്നുള്ള വിമാനങ്ങളുടെ പ്രവർത്തനങ്ങളെ നിയന്തിക്കുന്ന ഘടകങ്ങളെ സൂചിപ്പിക്കുന്ന സങ്കീർണമായ രണ്ടു സംജ്ഞകളാണ് ഇവ . ഒരു വസ്തുവിന് വായുവിലൂടെ പാറക്കണമെങ്കിൽ ത്രസ്റ്റ് , ലിഫ്റ്റ് , വെയ്റ്റ് , ഡ്രാഗ് എന്നെ ബലങ്ങളുടെ സന്തുലനം ആവശ്യമാണ് . വളരെ ലഖുവായി പറഞ്ഞാൽ ത്രസ്റ്റ് , ലിഫ്റ്റ് എന്നിവ പറക്കുന്ന വസ്തുവിനെ അന്തരീക്ഷത്തിൽ നിലനിർത്താൻ പ്രേരിപ്പിക്കുന്നു .വെയ്റ്റ് , ഡ്രാഗ് എന്നെ ബലങ്ങൾ പറക്കുന്ന വസ്തുവിനെ ഭൂമിയിലേക്ക് വീഴാൻ പ്രേരിപ്പിക്കുന്നു .ത്രസ്റ്റ് , ലിഫ്റ്റ് എന്നിവറ്റൈഡ് ആകത്തുക വെയ്റ്റ് , ഡ്രാഗ് എന്നിവയുടെ ആകെത്തുകയെക്കാൾ കൂടുതൽ ആയാൽ മാത്രമേ ഒരു വിമാനത്തിനോ കാക്കക്കോ പരുന്തിനോ ഒക്കെ പറന്നുയരാനാകൂ .
ത്രസ്റ്റ് കൊണ്ട് മാത്രം വിമാനങ്ങൾക്ക് വെയ്റ്റ് , ഡ്രാഗ് എന്നിവയെ മറികടക്കാനാവില്ല .ചിറകുകളിലൂടെ കാര്യമായ ലിഫ്റ്റ് ഉല്പാദിപ്പിച്ചാൽ മാത്രമേ പറന്നുയരാൻ സാധ്യമാകൂ . കൂടുതൽ വേഗത്തിൽ വിമാനം റൺവേയിലൂടെ ചലിക്കുമ്പോൾ ചിറകുകളിൽ കൂടുതൽ കൂടുതൽ ലിഫ്റ്റ് ഉണ്ടാകും ടെക്ക് ഓഫ് വെലോസിറ്റി എത്തുമ്പോൾ ത്രസ്റ്റ് , ലിഫ്റ്റ് എന്നിവ യുടെ ആകത്തുക വെയ്റ്റ് , ഡ്രാഗ് എന്നിവയുടെ ആകെത്തുകയെക്കാൾ കൂടുതൽ ആ കുകയും വിമാനം പറന്നുയരുകയും ചെയ്യും . യുദ്ധവിമാനങ്ങളും യാത്രാവിമാനങ്ങളും ഒക്കെ ഇങ്ങനെയാണ് പറന്നുയരുന്നത് .
കരയിൽ ഒന്നോ രണ്ടോ കിലോമീറ്റർ ഓടി കൂടുതൽ ലിഫ്റ്റ് ഉത്പാദിപ്പിച്ചു സാവധാനം പറന്നുയരാനുളള സാധ്യതയുണ്ട് . പക്ഷെ വിമാന വാഹിനികളിൽ ഇത് സാധ്യമല്ല . ഏതാണ്ട് 300 മീറ്ററാണ് സാധാരണ ഒരു വിമാന വാഹിനി യിൽ സാധ്യമായ ഏറ്റവും വലിയ ടെക്ക് ഓഫ് റൺ . ഈ പരിമിതമായ ടെക്ക് ഓഫ് റൺ ഇൽ പറന്നുയരണമെങ്കിൽ ചില സൂത്രങ്ങളിലൂടെ പരിമിതമായ ടെക്ക് ഓഫ് റൺ ഇൽ പറന്നുയരാനുള്ള ലിഫ്റ്റ് ആർജ്ജിക്കണം . അതിനുള്ള നിലവിൽ വിപുലമായി ഉപയോഗിക്കപ്പെടുന്ന രണ്ട ഉപാധികളാണ് CATOBAR (Catapult Assisted Take-Off But Arrested Recovery ) & STOBAR (Short Take-Off But Arrested Recovery എന്നിവ .
CATOBAR ഇൽ തെറ്റാലിയുടെ തത്വമാണ് ഉപയോഗിക്കുന്നത് . പ്രത്യേക അറെസ്റ്ററുകൾ ഉപയോഗിച്ച് ഒരു ആവി നിറച്ച പിസ്റ്റണിലെ പൊട്ടൻഷ്യൽ എനർജി ഉപയോഗിച്ച് വിമാനത്തെ പിടിച്ചു വക്കുന്നു . പൊട്ടൻഷ്യൽ എനർജി ഒരു പരിധിക്കു മേലെയാകുമ്പോൾ ടെക്ക് ഓഫ് അറെസ്റ്റർ മെക്കാനിസം ഒരു ക്ഷണനേരം കൊണ്ട് വിമാനത്തെ റിലീസ്ചെയ്യുന്നു . പിസ്റ്റണിലെ പൊട്ടൻഷ്യൽ എനെർജിയിൽ ഭൂരിഭാഗവും ക്ഷണ നേരം കൊണ്ട് വിമാനത്തിന്റെ കൈനെറ്റിക്ക് എനർജി ആയി മാറ്റപ്പെടുന്നു . ഈ പ്രക്രിയ മൂലം വളരെ പെട്ടന്ന് വിമാനത്തിന് ടെക്ക് ഓഫ് വേഗത ആർജ്ജിച്ചു പറന്നുയരാൻ സാധിക്കുന്നു . അമേരിക്കയുടെ സൂപ്പർ കാര്യറുകളും ഫ്രഞ്ച് കാര്യർ ആയ ചാൾസ് ഡി ഗാളും ഈ രീതിയാണ് ഉപയോഗിക്കുന്നത് . ഈ രീതി ഏറെ സങ്കീര്ണമാണെങ്കിലും കുറഞ്ഞ ത്രസ്റ്റ് ടു വെയ്റ്റ് റേഷ്യോ ഉള്ള വിമാനങ്ങൾക്ക് വിമാനവാഹിനികളിൽ നിന്നും പറന്നുയരാൻ സാധിക്കുന്നു .
STOBAR (Short Take-Off But Arrested Recovery ) ഒരു സൂത്രപ്പണിയാണ് . CATOBAR ഇന്റെ സങ്കീർണതകൾ ഒന്നും STOBAR ഇൽ ഇല്ല . പക്ഷെ STOBAR (Short Take-Off But Arrested Recovery ) ഉപയോഗിച്ച് പറന്നുയരുന്ന വിമാനങ്ങൾക്ക് വളരെ ഉയർന്ന ത്രസ്റ്റ് ടു വെയ്റ്റ് റേഷ്യോ ഉണ്ടാവണം . 10 -17 ഡിഗ്രി വരെ ചെരിവുള്ള ഒരു ടെക്ക് ഓഫ് റാമ്പ് ആണ് STOBAR സംവിധാനങ്ങളുടെ കേന്ദ്ര ബിന്ദു .
പറന്നുയരേണ്ട വിമാനം റാമ്പിലേക്ക് ഫുൾ ത്രസ്റ്റിൽ ഓടിക്കയറുമ്പോൾ വിമാനചിറകുകൾ താരതമ്യേന കൂടിയ ഒരു ആംഗിളിൽ വായുവിനെ മുറിക്കുന്നു . ഇത് കൂടുതൽ ലിഫ്റ്റ് സൃഷ്ടിക്കുന്നു . റാമ്പ് അവസാനിക്കുമ്പോൾ തന്നെ ലിഫ്റ്റ് + ത്രസ്റ്റ് , ഡ്രാഗ് +വെയ്റ്റ് നെ അധികരിക്കു കായും വിമാനം പറന്നുയരുകയും ചെയ്യും .CATOBAR നേക്കാൾ വളരെ സങ്കീര്ണതെ കുറഞ്ഞതാണ് STOBAR . പക്ഷെ അതിശക്തമായ എഞ്ചിനുകളുള്ള വിമാനങ്ങൾക്കേ STOBAR സംവിധാനത്തിൽ റാമ്പ് ഉപയോഗിച്ച് പറന്നുയരാനാകൂ . റഷ്യയിലാണ് STOBAR വിദ്യ പൂർണത പ്രാപിച്ചത് നമ്മുടെ കാര്യർ ആയ വിക്രമാദിത്യ ഒരു STOBAR കാര്യർ ആണ് .
STOBAR ആയാലും CATOBAAR ആയാലും തിരിച്ചിറങ്ങുന്നത് സമാനമായ രീതിയിലാണ് പറന്നിറങ്ങുന്ന വിമാനനത്തിന്റെ ഒരു ടൈൽ ഹൂക്കിനെ ഒരു വലിച്ചു കെട്ടിയ ഉരുക്കു വടത്തിൽ കുരുക്കിയാണ് അറസ്റ്റഡ് റിക്കവറി സാധ്യമാക്കുന്നത് .
CATOBAR ഇൽ ആവിശ്കതിക്കുപകരം ഒരു എലെക്ട്രോമാഗ്നെറ്റിക്ക് ഫീൽഡിലെ ഊർജ്ജം ഉപയോഗിക്കു ന്ന രീതിയാണ് എലെക്ട്രോമാഗ്നെറ്റിക്ക് ലോഞ്ച് സിസ്റ്റം ( EMALS) . ഇപ്പോഴും പൂർണമായും പ്രവർത്തനസജ്ജമായിട്ടുള്ള ഒരു സംവിധാനം അല്ല ഇത് . വരും തലമുറ അമേരിക്കൻ കാര്യറുകൾ എലെക്ട്രോമാഗ്നെറ്റിക്ക് എയര്കറാഫ്റ്റ് ലോഞ്ച് സിസ്റ്റം ( EMALS) ആവും ഉപയോഗിക്കുക
=====
image courtsey:https://commons.wikimedia.org/wiki/File:The_279th_separate_naval_fighter_regiment_(Murmansk_Region)_(30).jpg
====
rishidas