എല്ലാ പുരാതന സംസ്കാരങ്ങൾക്കും നിർമ്മിതികളുടെ ദേവൻമാരുണ്ട്. ഇന്ത്യൻ വിശ്വാസത്തിൽ വിശ്വകർമ്മാവും മയനുമാണ് നിർമ്മിതികളുടെ ദേവൻമാർ. ഗ്രീക്ക് ഇതിഹാസങ്ങളിൽ ഹെഫസ്റ്റസ് ആണ് നിർമ്മിതികളുടെ ദേവൻ . റോമൻ സംസ്ക്കാരത്തിൽ ഹെഫസ്റ്റസിനു തുല്യനായ വൾക്കൻ എന്ന ദേവനുണ്ട്.
അതിപുരാതന ഈജീപ്ഷ്യൻ സംസ്കാരത്തിലെ നിർമ്മിതികളുടെ ദേവൻ താ (Ptha) ആണ്. ജനനമോ മരണമോ ഇല്ലാത്ത ദേവനാണ് താ . തന്റെ ചിന്തകളിൽ നിന്നാണ് താ സ്വർഗ്ഗത്തിലെ മഹാനിർമ്മിതികൾ നടത്തുന്നത്. പുരാതന ഈജിപ്തിലെ ശിൽപ്പികളുടെയും , ലോഹപ്പണിക്കാരുടെയും , എഴുത്തുകാരുടെയും , ഒക്കെ കുല ദേവനാണ് താ .
…….
ref and image courtsey :https://mythology.net/egyptian/egyptian-gods/ptah/
rishidas