വിക്ഷേപണ വാഹനങ്ങളും റോക്കറ്റുകളും മിസൈലുകളും ലോഞ്ച് ചെയ്യപ്പെടുമ്പോൾ അവയുടെ റോക്കറ്റ് മോട്ടോറുകൾ തീയും പുകയും ഒക്കെ പുറത്ത് വിടാറുണ്ട്. തീയുടെ നിറവും പുകയുടെ അളവും ഒക്കെ ഉപയോഗിക്കുന്ന റോക്കറ്റ് ഇന്ധനത്തെയും റോക്കറ്റിന്റെ ഘടനയെയും ആണ് ആശ്രയിച്ചിരിക്കുന്നത്.
ഏത് തരം ഇന്ധനമാണ് ഒന്നാം ഘട്ട റോക്കറ്റിൽ ഉപയോഗിക്കുന്നത് എന്നത് അനുസരിച്ചിരിക്കും നാം കാണുന്ന ബഹിർ ഗമിക്കുന്ന പുകയുടെ അളവും നിറവും ഒക്കെ.
ഒന്നാം ഘട്ടം സോളിഡ് ഫ്യുവൽ റോക്കെറ്റ് സ്റ്റേജ് ആണെങ്കിൽ വലിയ പുക ഉണ്ടാവും. സോളിഡ് ഫ്യുവൽ എന്നത് കോംപ്ലക്സ് ആയ പോളിമെറുകളോ അമോണിയo പെർ ക്ലോറേറ്റോ ഒക്കെ ആണ്. അത് കത്തുമ്പോൾ തൻമാത്രാഭാരം വളരെ കൂടിയ പ്രോഡക്റ്റുകളാണ് ഉണ്ടാവുക .അതാണ് കനത്ത പുക ആയി കാണുന്നത്.
മണ്ണണ്ണയോ മറ്റു ഹെഡ്രോകാർബണുകളോ ഇന്ധനമാക്കിയ ദ്രവ റോക്കറ്റുകൾ കത്തുമ്പോൾ Co 2 വും H2 o (നീരാവിയും ) മാത്രമാണ് ഉണ്ടാക്കുന്നത്. അതിനാൽ നേർത്ത പുകയേ ഉണ്ടാവും.
ദ്രവ ഹൈഡ്രജൻ ഇന്ധനമാക്കിയ ക്രയോജനിക്ക് എഞ്ചിനുകൾ പ്രവർത്തിക്കുമ്പോൾ വെറും നീ രാവി മാത്രമാണ് ബഹിർഗമിക്കുന്നത്. അതിനാൽ പുക ഒന്നും കാണാനാകില്ല.
നമ്മുടെ PS L V യുടെയും GSLV യുടെയും ആദ്യ ഘട്ടം ഘര റോക്കെറ്റ് സ്റ്റേജുകളാണ്. Space X ഇന്റയും Soyuz ഇന്റെയും ഒക്കെ ഒന്നാം ഘട്ടം മണ്ണണ്ണ ഉപയോഗിക്കുന്ന ദ്രവ റോക്കെറ്റ് സ്റ്റേജുകളാണ്. Ariane -5 ആകട്ടെ ഘര റോക്കറ്റ് ബൂസ്റ്ററുകളും ക്രയോജനിക്ക് ഫസ്റ്റ് സ്റ്റേജുമാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.പ്രോട്ടോൺ ലോഞ്ച് വെഹിക്കിളിൽ എല്ലാ ഘട്ടങ്ങളിലും ഇന്ധനമായി ഉപയോഗിക്കുന്നത് ഹൈഡ്രസിനും ഓക്സീകാരിയായി നൈട്രിക്ക് ആസിഡും ആണ് .
……
image courtsey:https://commons.wikimedia.org/wiki/File:Ariane5_VA221_liftoff2.jpg
rishidas