കരച്ചിൽ അധികമായാൽ കണ്ണ് തുടക്കുന്നതോടൊപ്പം മൂക്കും തുടക്കേണ്ടി വരാറുണ്ട്.എന്നാൽ ജലദോഷം വന്നാൽ കണ്ണ് തുടക്കേണ്ടി വരാറില്ല.അതിന് കാരണം ഹാസ്നെർ വാൽവാണ് (Valve of Hasner). കണ്ണിന്റെ കടക്കോണിന് സമീപം മൂക്കിനോട് ചേർന്നാണ് കണ്ണീർ സഞ്ചി.12 മില്ലിമീറ്ററാണ് കണ്ണീർ സഞ്ചിയുടെ നീളം. ഇതിന്റെ തുടർച്ചയാണ് കണ്ണീർ നാളി. മൂക്കിന്റെ ഭിത്തിയിലുള്ള അസ്ഥിക്കുഴലിലൂടെ സഞ്ചരിച്ച് ഇത് മുക്കിനുള്ളിലേക്ക് തുറക്കും.തുറക്കുന്ന സ്ഥലത്ത വാൽവാണ് മുകളിൽ പറഞ്ഞ ഹാസ്നർ വാൽവ് .കടക്കോണിനകത്ത് നോക്കിയാൽ ചെറിയൊരു മാംസകഷണം കാണാം ,കണപീള ഉണ്ടാകുന്നതിന്റെ പുറകിൽ.ഇതിനെ ലാക്രിമൽ കാരങ്കൾ (Lacrimal caruncle)എന്നാണ് പറയുക.ഇതിനോട് ചേർന്ന് ചന്ദ്രക്കലപ്പോലെ കാണുന്ന പാടമടക്കുണ്ട് അതിനെ പ്ലിക്ക സെമി ലൂണാരിസ്(Plica semilunaris)എന്ന് പറയും.ചില പക്ഷികളിലും മൃഗങ്ങളിലും മൂന്നാമതൊരു കൺപോളയുള്ളതിനെക്കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്.നിക്റ്റിറ്റേറ്റിംങ്ങ് മെംബ്രെയിൻ.ഇത് മൂലം കഴുകൻ,മൂങ്ങ etc…പക്ഷികൾക്ക് സൂര്യനെ നേരിട്ട് നോക്കാൻ കഴിയും. ഇതിന്റെ ചലനം വശങ്ങളിലേക്കാണ്.നമ്മുടെ കണ്ണിൽ പരിണാമപരമായ അവശേഷിപ്പായി ഇരിക്കുവാണ് nictitating membrane ആയ പ്ലിക്ക സെമിലൂണാരിസ്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്