കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച,
2021 ആകുമ്പോഴേക്കും നമ്മളേക്കാൾ ബുദ്ധി കംപ്യൂട്ടറിനുണ്ടാവും.ഇപ്പോൾ തന്നെ പല മേഖലകളിലും അങ്ങനെതന്നെയാണ്.നമ്മുടെ പ്രവൃത്തികളെ കംപ്യൂട്ടർ പുച്ഛിച്ചുതുടങ്ങിയേക്കാം. അസംഭവ്യമെന്ന് കരുതിയ പലതും അപ്രതീക്ഷിത സന്ദർഭവത്തിൽ സംഭവിപ്പിക്കാൻ ഇന്ന് ഐ.ടിക്ക് കഴിയുന്നുണ്ട്. ഭാവനയിൽ പോലും കാണാനാവാത്ത യന്ത്രങ്ങൾ ഇന്ന് പിറന്നുവീണു കൊണ്ടിരിക്കുന്നു.
ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കാൻ ആരെങ്കിലും തയ്യാറാകുമോ എന്ന് വിചാരിക്കുന്നെങ്കിൽ അത് തെറ്റായിരിക്കും.കാഴ്ച മങ്ങുമ്പോൾ കണ്ണടയും,കേൾവിക്ക് ഹിയറിംങ് എയ്ഡ്സും,കൃത്രിമ ഹൃദയവുമൊക്കെ വെയ്ക്കുന്ന അതേ തത്വമനുസരിച്ച് ചിപ്പ് ഇംപ്ലാൻറും നടക്കും. പഞ്ചേന്ദ്രിയങ്ങളുടെ ശക്തി ആവശ്യത്തിന് വർധിപ്പിക്കാം. പോലീസ് നായ്ക്കളുടെ പണിപോകും.ഉച്ചഭാഷിണികൾ ഉപയോഗശൂന്യമാവും അതായത് ശബ്ദതരംഗങ്ങളെ നമുക്ക് നേരിട്ട് നിയന്ത്രിക്കാം.
എല്ലാവരും ബുദ്ധിമാൻമാരായതുകൊണ്ട് ആര് ആരെ പഠിപ്പിക്കും?ആര് ആരെ പരീക്ഷിക്കും?പ്രസംഗിക്കുബോൾ ബോറടിച്ചാൽ കാത് ഓഫ് ചെയ്യാൻ കഴിയും. ഇപ്പോൾ ഉറക്കത്തിൽ ഓട്ടോമാറ്റിക്കായി ഓഫാകുന്നതു പോലെ.പരീക്ഷകൾക്ക് അർത്ഥമില്ലാതാവും. അതിശക്തമായ സംഭരണ ശേഷിയുള്ള ചിപ്പുകളിൽ പതിനായിരകണക്കിന് പുസ്തങ്ങൾ ആലേഖനം ചെയ്യാൻ കഴിയും.കഥയോ കവിതകളോ മറ്റോ മോഷ്ടിക്കാനാവില്ല. പഴയകൃതികൾ എല്ലാവരുടേയും തലയിലുണ്ടെങ്കിൽ മോഷ്ടിച്ചത് എവിടെ വിൽക്കാനാവും.?
കംപ്യൂട്ടറിന്റെ ശക്തി ഓരോ എട്ട് മാസത്തിലും വർധിച്ചു കൊണ്ടേയിരിക്കുന്നു എന്നാണ് അനുമാനം.2020 ജനുവരിയിൽ ഒരു ചിപ്പ് വച്ചാൽ അതേ വർഷം ഓഗസ്റ്റ് ആവുമ്പോഴേക്കും അതിനേക്കാൾ മികച്ച ചിപ്പ് ഇറങ്ങും.ആവശ്യമുള്ളവർ ചിപ്പ് മാറ്റുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കിൽ ചിപ്പ് മാറ്റാതെ തരംഗരൂപേണ അപ്ഗ്രേഡ് ചെയ്യാം.ഇതിന്റെ ഒരു ദൂഷ്യവശമായി കാണുന്നത് ദൂരെ നിന്ന് രശ്മിയുപയോഗിച്ച് ചിപ്പിനെ നിർവീര്യമാക്കി പഴയപോലെ ഒരു മണ്ടനാക്കാൻ കഴിഞ്ഞേക്കും.അതിനായി സ്പോൺഡിലെറ്റിസ് ഉള്ളവർ കഴുത്തിൽ കോളർ ധരിക്കുന്നപോലെ ചിപ്പ് ഗാർഡ് ധരിക്കേണ്ടി വരും.
ശരീരത്തിൽ ചിപ്പ് നിക്ഷേപിക്കുന്ന രീതി 2000 മുതലേ നിലവിലുണ്ട്. തലച്ചോറിന്റെ സ്റ്റോറേജ് കപ്പാസിറ്റി 2.5 പെറ്റാ ബൈറ്റ്സ് ആണ് (10 ലക്ഷം GB)കണ്ണിന് 574 മെഗാ പിക്സൽ ക്യാമറയുടെ ശേഷിയുമുണ്ട്.ഇതിനോട് ചിപ്പ് കൂടി ചേരുന്നതോടെ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറത്തായിരിക്കും കാര്യങ്ങൾ.ഇതൊക്കെ ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുണ്ടാവും.
2021 ലെ ആദ്യത്തെ പോസ്റ്റാണ്. പോസ്റ്റുകൾ ശേഖരിക്കുന്നത് വിവിധ അച്ചടി മാധ്യമങ്ങൾ,TV, റേഡിയോ,ഇന്റർനെറ്റ്,സ്വന്തം അനുഭവങ്ങൾ,യാത്രകൾ,വ്യക്തികളോട് ചോദിച്ചറിയുന്നവയൊക്കെയാണ്.സ്വന്തമായി ടൈപ്പ് ചെയ്യുന്നതുകൊണ്ട് മാത്രമാണ് പോസ്റ്റിന് താഴെ പേര് ചേർക്കുന്നത്.അതല്ലാതെ പോസ്റ്റ് എന്റെ സ്വന്തം എന്നർത്ഥമില്ല.