ഫേസ്ബുക്കിലും , ബ്ലോഗുകളിലും ചിതറിക്കിടക്കുന്ന ആശയങ്ങളും അറിവുകളും സമാഹരിച്ച് ഒരുകുടക്കീഴിൽ കൊണ്ടുവരിക എന്ന ആശയത്തിൽ നിന്നാണ് പലതുള്ളിയുടെ തുടക്കം . വിക്കിപീഡിയയിൽ നിന്നും വിഭിന്നമായി ഒരു വിഷയത്തിന് ഒന്നിൽകൂടുതൽ അഭിപ്രായങ്ങൾ ഉണ്ടാവാം എന്നും , അതിനൊക്കെ സ്ഥലം വേണം എന്നുമുള്ളചിന്തയും ഇതിനുപിറകിൽ ഉണ്ട് . ഈ സൈറ്റും, പേരും , ഇതിലെ ഉള്ളടക്കങ്ങളും എന്നെന്നും നിലനിൽക്കുവാൻ വേണ്ടി പലതുള്ളി ഫൗണ്ടേഷൻ സ്ഥാപിക്കാനും ഉദ്യേശിക്കുന്നു .
പലതുള്ളിയിൽ സ്ഥിരമായി എഴുതുന്ന, വിരലിലെണ്ണാവുന്നത്ര എഴുത്തുകാരുടെ ലേഖനങ്ങളും കൂടാതെ സോഷ്യൽ മീഡിയകളിൽ നിന്നും മറ്റും അനുവാദത്തോടെ ക്രെഡിറ്റുകൾ സഹിതം പകർത്തിയ പോസ്റ്റുകളും , സൃഷ്ടാവ് ആരെണെന്നു തിരിച്ചറിയാതെ പകർത്തിയ മറ്റ് അറിവുകളും കൂടി ചേരുന്ന പലതുള്ളി പെരുവെള്ളമാണ് ഈ സൈറ്റ് .
ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം . അത് അറിവുകളായും , ലേഖനങ്ങളായും , അഭിപ്രായങ്ങളായും അയച്ചു തരിക . പലതുള്ളിയുടെ വളർച്ചക്ക് ഈപ്പറഞ്ഞതൊക്കെയും ആവശ്യമാണല്ലോ
  •