സാമ്പ്രദായിക യാത്രകളുടെ അറുബോറന്‍ സ്കലിതങ്ങള്‍ ഭാഷയെ മലിനപ്പെടുത്തിക്കൊണ്ടിരുന്നിട്ടും യാത്രാനുഭവങ്ങളുടെ വായന അന്യംനിന്നു പോവാതിരുന്നത്, സ്ഥിതിവിവരക്കണക്കുകള്‍ക്കപ്പുറത്ത് യാത്രകളെ ഉള്‍ക്കാഴ്ചയോടെ കണ്ട ഏതാനും രചനകള്‍ മലയാളത്തില്‍ ഉണ്ടായതിനാലാണ്. രാജന്‍ കാക്കനാടനും (ഹിമവാന്റെ മുകള്‍ത്തട്ടില്‍ ) രവീന്ദ്രനും (അകലങ്ങളിലെ മനുഷ്യര്‍, സ്വിസ്സ് സ്കെച്ചുകള്‍) പ്രയാണങ്ങളെ ആഘോഷങ്ങളായി…
Author
Thomas Keyal
പുതിയ തലമുറയുടെ കളിക്കമ്പമേറെയും ക്രിക്കറ്റിലും ടെന്നീസിലും ഒതുങ്ങിനിൽക്കുമ്പോൾ കളിയെഴുത്തുകാരനും അവരോടൊപ്പം നിന്ന് അവർക്ക് വേണ്ടത് മാത്രമെഴുതി പത്രത്തിന്റെ ‘കളിപ്പുറം’ നിറക്കുന്നു. വാർത്തകളുടെ അൽപായുസ്സ് ഇത്തരം കളിയെഴുത്തിനും ബാധകം. നാലു വർഷത്തിലൊരിക്കൽ ഇവർ ഫുട്ബോൾ പ്രേമം പൊടിതട്ടിയെടുക്കും പിന്നെ എഴുത്തോടെഴുത്ത്. കാൽപ്പന്ത് കളിയുടെ…
“…ആ രാത്രി നോവൽ രണ്ട് പ്രാവശ്യം വായിച്ചുതീരും വരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല…പുസ്തകം മുഴുവൻ കാര്യമായ തെറ്റൊന്നും വരുത്താതെ ഓർമ്മയിൽ നിന്നുദ്ധരിക്കാൻ എനിക്ക് കഴിയുമായിരുന്നു…” (പെഡ്രോ പരാമോയെക്കുറിച്ച് ഗബ്രിയേൽ ഗാഴ്സ്യ മാർക്കേസ്) ആധുനിക സ്പാനിഷ് അമേരിക്കൻ നോവലിന്റെ വികാസത്തിന് ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള…