ഏറുകല്ലും ചക്രവും കണ്ടുപിടിച്ചതുപോലെത്തന്നെ ഓലയും മുളഞ്ചീന്തും മെടഞ്ഞു് വട്ടിയും പനമ്പും പായുമുണ്ടാക്കാൻ പഠിച്ചതും മാനവകഥാസരിത്സാഗരത്തിലെ വലിയൊരു വിപ്ലവാദ്ധ്യായമാണെന്നു് മുമ്പെഴുതിയതു് ഓർമ്മയില്ലേ? അത്തരമൊരു അദ്ധ്യായം കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. ഇനി വരാൻ പോകുന്ന ക്വാണ്ടം സാങ്കേതികവിപ്ലവയുഗത്തിലേക്കുള്ള ഒരു ചവിട്ടുപടി കൂടി നാം താണ്ടിയിരിക്കുന്നു. നമ്മുടെ…