ഏറ്റവും വലിയ പുഷ്പങ്ങളിൽ ഒന്നായ ടൈറ്റാൻ ആരം സുമാത്രയിലെ വനാന്തരങ്ങളിൽ ആദ്യമായിക്കണ്ടെത്തി വിവരിച്ച ഇറ്റാലിക്കാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു ഒഡോആർഡോ ബെക്കാരി (Odoardo Beccari). നൂറുകണക്കിനു സസ്യങ്ങളെയും ജീവികളെയുമാണ് അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം അനേകം ജീവജാലങ്ങളുടെ ശാസ്ത്രീയനാമത്തിൽ ബെക്കാരിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. തിസ്മിയേസീ…