കുഞ്ഞിനെ പ്രസവിച്ച് മുലയൂട്ടി വളർത്തുന്ന സസ്തനിയാണ് വവ്വാൽ. ഒരു വർഷം ഒരു കുഞ്ഞേ ഉണ്ടാവുകയുള്ളു. പക്ഷികളെപ്പോലെ വൃത്തിയായി പറക്കാൻ കഴിയുന്ന ഏക സസ്തനി വവ്വാൽ മാത്രമാണ്. തൂവൽ ചിറകുകളൊന്നും ഇല്ല. കൈ വിരലുകൾക്കിടയിലും ശരീരത്തിലുമായുള്ള നേർത്ത സ്തരം പറക്കാനുള്ള അനുകൂലനമായി മാറിയതാണ്.…